Temmaadikkaatre ninnaatte

തെമ്മാടിക്കാറ്റേ നിന്നാട്ടേ
Work
Year
Language

ചെല്ലത്തരുണീമണി ഏറ്റവുമുണ്ടകലെ ‌
മുല്ലത്തളിരിനു കാതുകുത്തിനൊരു മാരിപ്പെണ്ണു നീരാടി വരുമൊരു പുഴയോരത്തു്
മൂവന്തി മറയണ നേരത്തെന്തിനു് കാടു കേറി നീ തിരുമാലിക്കാറ്റേ

അന്തിക്കിതു വഴി വന്ന ബീവിയുടെ കൊഞ്ചിക്കുളിരണ കാല്‍ച്ചിലമ്പുകളില്‍
ഓടിത്തൊട്ടു മിണ്ടാതെയുഴറി അങ്ങാടീന്നു പാട്ടായ് വരുമൊരു
വക്കാണത്തിനു വട്ടമൊരുക്കണ കുട്ടിക്കുറുമാലി

തെമ്മാടിക്കാറ്റേ നിന്നാട്ടെ ഉല്ലാസ വേഗം കൂട്ടാതെ
കാത്തു കാത്തൊരു കസ്തൂരി മാമ്പഴം കാക്ക തൊട്ടാലോ
നാടോടുമ്പോള്‍ അട്ടം നോക്കി നിന്നാലൊക്കുമോ
നേരം നല്ല നേരം കാത്തു നിന്നാല്‍ കിട്ടുമോ
തെമ്മാടിക്കാറ്റേ നിന്നാട്ടെ ഉല്ലാസ വേഗം കൂട്ടാതെ

നെഞ്ചിലുറങ്ങിയ കാട്ടുകുരങ്ങിനു ചാടാന്‍ മോഹമായ്
ഹോയ് ഭൂമിയ്ക്കുമക്കരെ കൊതുമ്പു തോണിയില്‍ പോകാന്‍ മോഹമായ്
പടനിലങ്ങള്‍ താണ്ടുവാന്‍ തിറയിരമ്പം കേള്‍ക്കുവാന്‍
അസുരതാളം തടയുവാന്‍ വന്നു ഞാന്‍

കല്‍ക്കണ്ടക്കനിയേ ഖല്‍ബിന്‍ ഉറവേ
കെസ്സു് പാടാന്‍ വായോ കരളേ
മുത്തുറബ്ബിന്റെ കനിവിന്‍ പൊരുളേ
പതിനാലാം രാവേ

ചെല്ലത്തരുണീമണി ഏറ്റവുമുണ്ടകലെ ‌
മുല്ലത്തളിരിനു കാതുകുത്തിനൊരു മാരിപ്പെണ്ണു നീരാടി വരുമൊരു പുഴയോരത്തു്
മൂവന്തി മറയണ നേരത്തെന്തിനു് കാടു കേറി നീ തിരുമാലിക്കാറ്റേ
തെമ്മാടിക്കാറ്റേ നിന്നാട്ടെ ഹോയ് ഉല്ലാസ വേഗം കൂട്ടാതെ

തേടിയ വള്ളികള്‍ കനിഞ്ഞ മാമല എന്നും തേടി ഞാന്‍
പത്തര മാറ്റുള്ള പൊന്നു കൊണ്ടു പുര മേയാന്‍ വന്നു ഞാന്‍
കൊതിച്ചതെല്ലാം പൂക്കളം തുടിച്ചതെല്ലാം പാല്‍ക്കടല്‍
അലയിരമ്പും മനസ്സുമായ് വന്നു ഞാന്‍
ഉമ്മറക്കോടിയ്ക്ക് ഉം.. ഉം.. സൂര്യനെ ഏറ്റുവാന്‍ ഉം..
വിണ്ണിലെ കായലില്‍ തങ്കത്തോണി തുഴയുവാന്‍ വന്നു ഞാന്‍

അന്തിക്കിതു വഴി വന്ന ബീവിയുടെ കൊഞ്ചിക്കുളിരണ കാല്‍ച്ചിലമ്പുകളില്‍
ഓടിത്തൊട്ടു മിണ്ടാതെയുഴറി അങ്ങാടീന്നു പാട്ടായ് വരുമൊരു
വക്കാണത്തിനു വട്ടമൊരുക്കണ കുട്ടിക്കുറുമാലി

തെമ്മാടിക്കാറ്റേ നിന്നാട്ടെ ഉല്ലാസ വേഗം കൂട്ടാതെ
കാത്തു കാത്തൊരു കസ്തൂരി മാമ്പഴം കാക്ക തൊട്ടാലോ
നാടോടുമ്പോള്‍ അട്ടം നോക്കി നിന്നാലൊക്കുമോ
നേരം നല്ല നേരം കാത്തു നിന്നാല്‍ കിട്ടുമോ
നാടോടുമ്പോള്‍ അട്ടം നോക്കി നിന്നാലൊക്കുമോ
നേരം നല്ല നേരം കാത്തു നിന്നാല്‍ കിട്ടുമോ

sĕllattaruṇīmaṇi eṭravumuṇḍagalĕ ‌
mullattaḽirinu kāduguttinŏru mārippĕṇṇu nīrāḍi varumŏru puḻayorattu്
mūvandi maṟayaṇa nerattĕndinu് kāḍu keṟi nī tirumālikkāṭre

andikkidu vaḻi vanna bīviyuḍĕ kŏñjikkuḽiraṇa kālscilambugaḽil
oḍittŏṭṭu miṇḍādĕyuḻaṟi aṅṅāḍīnnu pāṭṭāy varumŏru
vakkāṇattinu vaṭṭamŏrukkaṇa kuṭṭikkuṟumāli

tĕmmāḍikkāṭre ninnāṭṭĕ ullāsa vegaṁ kūṭṭādĕ
kāttu kāttŏru kastūri māmbaḻaṁ kākka tŏṭṭālo
nāḍoḍumboḽ aṭṭaṁ nokki ninnālŏkkumo
neraṁ nalla neraṁ kāttu ninnāl kiṭṭumo
tĕmmāḍikkāṭre ninnāṭṭĕ ullāsa vegaṁ kūṭṭādĕ

nĕñjiluṟaṅṅiya kāṭṭuguraṅṅinu sāḍān mohamāy
hoy bhūmiykkumakkarĕ kŏdumbu toṇiyil pogān mohamāy
paḍanilaṅṅaḽ tāṇḍuvān diṟayirambaṁ keḽkkuvān
asuradāḽaṁ taḍayuvān vannu ñān

kalkkaṇḍakkaniye khalbin uṟave
kĕssu് pāḍān vāyo karaḽe
muttuṟabbinṟĕ kanivin pŏruḽe
padinālāṁ rāve

sĕllattaruṇīmaṇi eṭravumuṇḍagalĕ ‌
mullattaḽirinu kāduguttinŏru mārippĕṇṇu nīrāḍi varumŏru puḻayorattu്
mūvandi maṟayaṇa nerattĕndinu് kāḍu keṟi nī tirumālikkāṭre
tĕmmāḍikkāṭre ninnāṭṭĕ hoy ullāsa vegaṁ kūṭṭādĕ

teḍiya vaḽḽigaḽ kaniñña māmala ĕnnuṁ teḍi ñān
pattara māṭruḽḽa pŏnnu kŏṇḍu pura meyān vannu ñān
kŏdiccadĕllāṁ pūkkaḽaṁ tuḍiccadĕllāṁ pālkkaḍal
alayirambuṁ manassumāy vannu ñān
ummaṟakkoḍiykk uṁ.. uṁ.. sūryanĕ eṭruvān uṁ..
viṇṇilĕ kāyalil taṅgattoṇi tuḻayuvān vannu ñān