Temmaa temmaa temmaadikkaatre

തെമ്മാ തെമ്മാ തെമ്മാടിക്കാറ്റേ
Year
Language

തെമ്മാ തെമ്മാ തെമ്മാടി കാറ്റേ.....
ചുമ്മാ ചുമ്മാ ചുമ്മാതെ കാറ്റേ
നീ മലമേലെ മഴമേഘത്തുടി കൊട്ടാതെ
കളമുളയെ ചുംബിക്കാതെ
കണ്ണേ കണ്ണേ കണ്ണേ എന്റെ കണ്‍മണിപ്പെണ്ണിനെ പുല്‍കാതെ
പൊന്നേ ഹേ പൊന്നേ കൊന്നപ്പൊന്നരഞ്ഞാണമിളക്കാതെ
ആലിലയിലൂഞ്ഞാലാടിക്കൊണ്ടോളം തുള്ളി നടക്കാതെ
പൂംകൊമ്പിലെ പൂമരത്തുമ്പിയെ പൂക്കില തുള്ളിച്ചു പോകാതെ
തെമ്മാ തെമ്മാടി കാറ്റേ.... നീ ചക്കര മാവിന്റെ കൊമ്പ് കുലുക്കാതെ
ചുമ്മാ ചുമ്മാ ചുമ്മാതെ കാറ്റേ ...ചിത്തിരപ്പെണ്ണിന്റെ കൂട് പൊളിക്കാതെ

ഹേയ് തലങ്കടി എലൈസ തലങ്കടി എലൈ സൊല്ലടി ഹേയ് തലങ്കടി എലൈസ

കതിരാടും മുണ്ടോന്‍ പാടത്തിളവേല്‍ക്കാതെ
കുടപാറും കണിയാന്‍കുന്നില്‍ മഴ തൂവാതെ
വലംപിരിശംഖിലും ഇടംപിരികുന്നിലും
ഇടമലയാറ്റിലും മണിമലമേട്ടിലും
എന്‍ താന്തോന്നി കാറ്റേ... വായാടി കാറ്റേ
നീ എന്നോടൊപ്പം പാടാന്‍ വന്നാല്‍ കൂടെ ഞാനും പാടാം..

തെമ്മാ തെമ്മാടി കാറ്റേ.... നീ ചക്കര മാവിന്റെ കൊമ്പ് കുലുക്കാതെ
ചുമ്മാ ചുമ്മാ ചുമ്മാതെ കാറ്റേ ...ചിത്തിരപ്പെണ്ണിന്റെ കൂട് പൊളിക്കാതെ

ഹെലൈസ ഹേലേലൈസ

പകലില്ലാ രാവില്ലാതെ അലയാം കൂടെ
വെയിലില്ലാ മഴയില്ലാതെ തുടരാം കൂടെ
ഇളമുളം തണ്ടിലെ പ്രണയ വസന്തവും
മഴമുകില്‍ ചിന്തിലെ മഴവില്‍ ചന്തവും
എന്‍ കിന്നാര കാറ്റേ... എന്‍ പുന്നാര കാറ്റേ
നീ പങ്കിടുവാനായ് എന്നെയും കൂട്ടാമെങ്കില്‍ ഞാനും കൂടാം.. (തെമ്മാ തെമ്മാ)

tĕmmā tĕmmā tĕmmāḍi kāṭre.....
summā summā summādĕ kāṭre
nī malamelĕ maḻameghattuḍi kŏṭṭādĕ
kaḽamuḽayĕ suṁbikkādĕ
kaṇṇe kaṇṇe kaṇṇe ĕnṟĕ kaṇmaṇippĕṇṇinĕ pulgādĕ
pŏnne he pŏnne kŏnnappŏnnaraññāṇamiḽakkādĕ
ālilayilūññālāḍikkŏṇḍoḽaṁ tuḽḽi naḍakkādĕ
pūṁkŏmbilĕ pūmarattumbiyĕ pūkkila tuḽḽiccu pogādĕ
tĕmmā tĕmmāḍi kāṭre.... nī sakkara māvinṟĕ kŏmp kulukkādĕ
summā summā summādĕ kāṭre ...sittirappĕṇṇinṟĕ kūṭ pŏḽikkādĕ

hey talaṅgaḍi ĕlaisa talaṅgaḍi ĕlai sŏllaḍi hey talaṅgaḍi ĕlaisa

kadirāḍuṁ muṇḍon pāḍattiḽavelkkādĕ
kuḍabāṟuṁ kaṇiyānkunnil maḻa tūvādĕ
valaṁpiriśaṁkhiluṁ iḍaṁpirigunniluṁ
iḍamalayāṭriluṁ maṇimalameṭṭiluṁ
ĕn dāndonni kāṭre... vāyāḍi kāṭre
nī ĕnnoḍŏppaṁ pāḍān vannāl kūḍĕ ñānuṁ pāḍāṁ..

tĕmmā tĕmmāḍi kāṭre.... nī sakkara māvinṟĕ kŏmp kulukkādĕ
summā summā summādĕ kāṭre ...sittirappĕṇṇinṟĕ kūṭ pŏḽikkādĕ

hĕlaisa helelaisa

pagalillā rāvillādĕ alayāṁ kūḍĕ
vĕyilillā maḻayillādĕ tuḍarāṁ kūḍĕ
iḽamuḽaṁ taṇḍilĕ praṇaya vasandavuṁ
maḻamugil sindilĕ maḻavil sandavuṁ
ĕn kinnāra kāṭre... ĕn punnāra kāṭre
nī paṅgiḍuvānāy ĕnnĕyuṁ kūṭṭāmĕṅgil ñānuṁ kūḍāṁ.. (tĕmmā tĕmmā)