Tekk tekkunnoru

തെക്ക്‌ തെക്കുന്നൊരു
Year
Language

തെക്കു തെക്കുന്നൊരു കാറ്റുണ്ടേ വീശില്ലേ
തെക്കന്നം കായലിൽ പാട്ടുണ്ടേ കേട്ടില്ലേ
തൂത്തു തളിച്ചിട്ട മുറ്റത്തിൻ മൂലയ്ക്ക്
കാറ്റത്തിന്നാടല്ലേ പിച്ചകപ്പൂവെയിൽ
(തെക്കു തെക്കുന്നൊരു..)

പൊന്നിളവെയിലിൻ മഞ്ഞക്കോടിയണിഞ്ഞ്
ചിങ്ങവയൽ വരമ്പത്ത് നില്ലടി കാറ്റേ
പച്ചനെല്ലിൻ കതിരിന്റെ ഉച്ചി രണ്ടായ് വകുത്തിട്ട്
കെട്ടി വെച്ചതെനിക്കൊന്നു പറഞ്ഞു തന്നാൽ
ചോക്കും വാകച്ചോട്ടിലിരുന്നൊരു
പാട്ടിൻ ശീലു പകർന്നു തരാം
(തെക്കു തെക്കുന്നൊരു..)

മേടവിഷുക്കണിവെച്ച കശുമാവിൻ കൊമ്പിൽ
ഊയലാടിയാടി നിന്ന തൈമണി കാറ്റേ
ഉച്ചവെയിലുരുക്കുന്ന മച്ചറയിൽ കടന്നെന്റെ
സപ്രമഞ്ചക്കട്ടിലിന്റെ അരികിൽ വായോ
നിന്നോടല്ലാതാരോടുള്ളിലെ സങ്കടമെല്ലാം ഉരിയാടാൻ
(തെക്കു തെക്കുന്നൊരു..)

tĕkku tĕkkunnŏru kāṭruṇḍe vīśille
tĕkkannaṁ kāyalil pāṭṭuṇḍe keṭṭille
tūttu taḽicciṭṭa muṭrattin mūlaykk
kāṭrattinnāḍalle piccagappūvĕyil
(tĕkku tĕkkunnŏru..)

pŏnniḽavĕyilin maññakkoḍiyaṇiññ
siṅṅavayal varambatt nillaḍi kāṭre
paccanĕllin kadirinṟĕ ucci raṇḍāy vaguttiṭṭ
kĕṭṭi vĕccadĕnikkŏnnu paṟaññu tannāl
sokkuṁ vāgaccoṭṭilirunnŏru
pāṭṭin śīlu pagarnnu tarāṁ
(tĕkku tĕkkunnŏru..)

meḍaviṣukkaṇivĕcca kaśumāvin kŏmbil
ūyalāḍiyāḍi ninna taimaṇi kāṭre
uccavĕyilurukkunna maccaṟayil kaḍannĕnṟĕ
sapramañjakkaṭṭilinṟĕ arigil vāyo
ninnoḍallādāroḍuḽḽilĕ saṅgaḍamĕllāṁ uriyāḍān
(tĕkku tĕkkunnŏru..)