Tedunnadaare

തേടുന്നതാരെ
Work
Year
Language

തേടുന്നതാരെയീ ...ശൂന്യതയില്‍....
ഈറന്‍ മിഴികളേ....
ഈറന്‍ മിഴികളേ...

തേടുന്നതാരെയീ ശൂന്യതയില്‍
ഈറന്‍ മിഴികളേ
നിങ്ങള്‍...
തേടുന്നതാരെ..
തേടുന്നതാരെ...

നീലനിലാവിന്റെ ഗദ്ഗദധാരകള്‍
നീളേ തുളുമ്പുമീ രാവില്‍
ശോകത്തിന്‍ സാഗരതീരത്തിലേകയായ്
കണ്ണീരണിഞ്ഞു ഞാന്‍ നില്‍പ്പൂ
കണ്ണീരണിഞ്ഞു ഞാന്‍ നിൽ‌പ്പൂ
(തേടുന്നതാരെ)

ആശതന്‍ മാണിക്യക്കൊട്ടാരമൊക്കെയും
ആഴക്കു ചാമ്പലായ് തീര്‍ന്നു
കരളിന്റെ കോവിലില്‍ പൊന്‍കതിര്‍ വീശിയ
കനകവിളക്കും പൊലിഞ്ഞൂ
(തേടുന്നതാരെ)

teḍunnadārĕyī ...śūnyadayil....
īṟan miḻigaḽe....
īṟan miḻigaḽe...

teḍunnadārĕyī śūnyadayil
īṟan miḻigaḽe
niṅṅaḽ...
teḍunnadārĕ..
teḍunnadārĕ...

nīlanilāvinṟĕ gadgadadhāragaḽ
nīḽe tuḽumbumī rāvil
śogattin sāgaradīrattilegayāy
kaṇṇīraṇiññu ñān nilppū
kaṇṇīraṇiññu ñān nil‌ppū
(teḍunnadārĕ)

āśadan māṇikyakkŏṭṭāramŏkkĕyuṁ
āḻakku sāmbalāy tīrnnu
karaḽinṟĕ kovilil pŏnkadir vīśiya
kanagaviḽakkuṁ pŏliññū
(teḍunnadārĕ)