Tedivanna vasandame

തേടിവന്ന വസന്തമേ
Year
Language

തേടിവന്ന വസന്തമേ നേര്‍ന്നിടുന്നു മംഗളം
നീറുമീ മരുഭൂവിലും നീ ഏകിസാന്ത്വന സൌരഭം

പൂവുകാണാച്ചില്ലകള്‍ ഇന്നും പൂത്തുലഞ്ഞുതുടങ്ങിയോ
ആഹാ...
പൂവുകാണാച്ചില്ലകള്‍ ഇന്നും പൂത്തുലഞ്ഞുതുടങ്ങിയോ
പാതിമീട്ടിമയങ്ങും വീണയില്‍ പാട്ടിന്നുറവുതുളുമ്പിയോ?
അല്ലലിന്‍ കഥ ചൊല്ലും ഭൂമിയില്‍
അപ്സരസ്സായിറങ്ങിയോ നീ അഴകിന്‍ ദേവിയായൊരുങ്ങിയോ?
ആഹാ ആഹാ.. ആ.......
തേടിവന്ന വസന്തമേ....

ദീപം കാണാവീഥികള്‍ നിറ
താലപ്പൊലികളില്‍ മുങ്ങിയോ
ആഹാ....
ദീപം കാണാവീഥികള്‍ നിറ
താലപ്പൊലികളില്‍ മുങ്ങിയോ
കനവുചൂടിയ തോരണം കതിര്‍മണ്ഡപംതെന്നെയൊരുക്കിയോ?
എന്നും കാര്‍മുകില്‍ തിങ്ങുമോര്‍മ്മയില്‍
ഇന്ദ്രധനുസ്സായ് തെളിഞ്ഞുവോ നീ എന്റെമോക്ഷമായണഞ്ഞുവോ?
ആഹാ ആഹാ ആ....
തേടിവന്നവസന്തമേ.......

teḍivanna vasandame nernniḍunnu maṁgaḽaṁ
nīṟumī marubhūviluṁ nī egisāndvana saൌrabhaṁ

pūvugāṇāccillagaḽ innuṁ pūttulaññuduḍaṅṅiyo
āhā...
pūvugāṇāccillagaḽ innuṁ pūttulaññuduḍaṅṅiyo
pādimīṭṭimayaṅṅuṁ vīṇayil pāṭṭinnuṟavuduḽumbiyo?
allalin katha sŏlluṁ bhūmiyil
apsarassāyiṟaṅṅiyo nī aḻagin deviyāyŏruṅṅiyo?
āhā āhā.. ā.......
teḍivanna vasandame....

dībaṁ kāṇāvīthigaḽ niṟa
tālappŏligaḽil muṅṅiyo
āhā....
dībaṁ kāṇāvīthigaḽ niṟa
tālappŏligaḽil muṅṅiyo
kanavusūḍiya toraṇaṁ kadirmaṇḍabaṁtĕnnĕyŏrukkiyo?
ĕnnuṁ kārmugil tiṅṅumormmayil
indradhanussāy tĕḽiññuvo nī ĕnṟĕmokṣamāyaṇaññuvo?
āhā āhā ā....
teḍivannavasandame.......