Tattammappenninu

തത്തമ്മപ്പെണ്ണിനു
Year
Language

തത്തമ്മപ്പെണ്ണിനു വൃശ്ചികമാസത്തില്‍
ചിത്തിരനാള് പിറന്നാള്
പാലട വേണം പായസം വേണം
വാഴക്കുടപ്പന്റെ തേന്‍ വേണം
(തത്തമ്മ...)

കിന്നാരക്കൊമ്പത്തെ പുള്ളിപ്പിറാവിന്റെ
പുളിയിലക്കരപ്പുടവ വാങ്ങി
മുറ്റത്തെ മാവിലെ അണ്ണാറക്കണ്ണന്റെ
മൂന്നുവരയനുടുപ്പു വാങ്ങി
കുഞ്ഞാറ്റക്കിളി കൂവിവിളിക്കുമ്പോള്‍
കുളിച്ചുതൊഴാന്‍ പോകണം - പെണ്ണിന്
കുളിച്ചുതൊഴാന്‍ പോണം...
(തത്തമ്മ...)

കാവില്‍ കുറുനരിക്കൂട്ടം ചിരിക്കട്ടെ
കാട്ടിലെ മൈന ചിലയ്ക്കട്ടെ
മഞ്ഞവെയിലല ചാലിച്ചു നല്‍കിയ
ചന്ദനപ്പൊന്‍‌കുറി ചാര്‍ത്തി
കരിമേഘവാനിലെ ചെറുതാരംപോലവള്‍
കുളിരുപകര്‍ന്നു വളര്‍ന്നു - കൂട്ടില്‍
കുളിരുപകര്‍ന്നു വളര്‍ന്നു...
(തത്തമ്മ...)

O...O...O....

tattammappĕṇṇinu vṛścigamāsattil
sittiranāḽ piṟannāḽ
pālaḍa veṇaṁ pāyasaṁ veṇaṁ
vāḻakkuḍappanṟĕ ten veṇaṁ
(tattamma...)

kinnārakkŏmbattĕ puḽḽippiṟāvinṟĕ
puḽiyilakkarappuḍava vāṅṅi
muṭrattĕ māvilĕ aṇṇāṟakkaṇṇanṟĕ
mūnnuvarayanuḍuppu vāṅṅi
kuññāṭrakkiḽi kūviviḽikkumboḽ
kuḽiccudŏḻān pogaṇaṁ - pĕṇṇin
kuḽiccudŏḻān poṇaṁ...
(tattamma...)

kāvil kuṟunarikkūṭṭaṁ sirikkaṭṭĕ
kāṭṭilĕ maina silaykkaṭṭĕ
maññavĕyilala sāliccu nalgiya
sandanappŏn‌kuṟi sārtti
karimeghavānilĕ sĕṟudāraṁpolavaḽ
kuḽirubagarnnu vaḽarnnu - kūṭṭil
kuḽirubagarnnu vaḽarnnu...
(tattamma...)

O...O...O....