തത്തച്ചുണ്ടൻ വള്ളങ്ങൾ തത്തിത്തത്തി താളത്തിൽ
മുട്ടിപ്പായും തീരത്തിൽ മൊട്ടിട്ടുണരും
പെൺപൂവേ പൂവേ
(തത്തച്ചുണ്ടൻ.....)
ഓഹോ കന്നിപ്പൂവേ ഓഹോ താഴമ്പൂവേ
(തത്തച്ചുണ്ടൻ....)
ഈ കടൽത്തിരമാലകളും
ഈ മണൽപ്പുറ വീഥികളും
തമ്മിൽ തമ്മിൽ പുണരും നേരം
(ഈ കടൽത്തിരമാല.....)
നമ്മുടെ മനസ്സിൽ ലോല ലോല
മഞ്ജരി വിടരും നീളെ നീളെ
കന്നിപ്പെന്നിൻ കണ്ണാടിപ്പൂങ്കവിൾത്തട്ടിൽ
മുങ്ങിപ്പൊങ്ങും നാണത്തിൻ കുങ്കുമച്ചെപ്പിൽ
മാരദാഹമുണരും മാരദാഹമുണരും
(തത്തച്ചുണ്ടൻ.....)
ഈ മനോഹര വേളകളിൽ
ഈ മദാലസ മേളകളിൽ
നീയും ഞാനും മുഴുകും നേരം
(ഈ മനോഹര....)
നമ്മുടെ കരളിൽ ധാര ധാര
ചന്ദനമൊഴുകും നീളെ നീളെ
കള്ളിപ്പെണ്ണിൻ സിന്ദൂര ചുംബനച്ചുണ്ടിൽ
തുള്ളിത്തൂവും ശൃംഗാരപുഞ്ചിരിച്ചുണ്ടിൽ
പ്രേമഗാനമൊഴുകും പ്രേമഗാനമൊഴുകും
(തത്തച്ചുണ്ടൻ....)