Tattaamburattunnee

തട്ടാമ്പുറത്തുണ്ണീ
Year
Language

തട്ടാമ്പുറത്തുണ്ണി താമരക്കണ്ണനുണ്ണി
പൊട്ടിപ്പൊട്ടിച്ചിരിക്കുന്ന പൊന്നുണ്ണി
അമ്മതന്‍ നീലച്ച കണ്ണുകളും
അച്ചന്റെ നേര്‍ത്തുള്ള ചുണ്ടുകളും
ആരെയും കൊതിപ്പിക്കും പുഞ്ചിരിയും
ആര്‍ക്കുവേണം ഇവനെയാര്‍ക്കുവേണം
ആര്ക്കുവേണം ഇവനെയാര്‍ക്കുവേണം

ചിരിച്ചാല്‍ മുത്തുവീഴും ചിരിക്കുടുക്കേ ഒന്നു
ചിരിക്കൂ നീയെന്റെ മനം കുളിര്‍ക്കെ
അമ്മയോ ഓടിവന്നുമ്മ വയ്ക്കും
അച്ഛന്‍... അച്ഛന്‍ മരം പോല്‍ നോക്കിനില്‍ക്കും

മുട്ടുകുത്തി അടുത്തുനീ കൈനീട്ടി
ഒക്കത്തു കയറാന്‍ കരയുമ്പോള്‍
കല്ലൊത്ത കരള്‍ പോലും ഇളകില്ലേ നിന്നെ
കയ്യെത്തിപ്പിടിക്കാന്‍ നോക്കില്ലേ?

taṭṭāmbuṟattuṇṇi tāmarakkaṇṇanuṇṇi
pŏṭṭippŏṭṭiccirikkunna pŏnnuṇṇi
ammadan nīlacca kaṇṇugaḽuṁ
accanṟĕ nerttuḽḽa suṇḍugaḽuṁ
ārĕyuṁ kŏdippikkuṁ puñjiriyuṁ
ārkkuveṇaṁ ivanĕyārkkuveṇaṁ
ārkkuveṇaṁ ivanĕyārkkuveṇaṁ

siriccāl muttuvīḻuṁ sirikkuḍukke ŏnnu
sirikkū nīyĕnṟĕ manaṁ kuḽirkkĕ
ammayo oḍivannumma vaykkuṁ
acchan... acchan maraṁ pol nokkinilkkuṁ

muṭṭugutti aḍuttunī kainīṭṭi
ŏkkattu kayaṟān karayumboḽ
kallŏtta karaḽ poluṁ iḽagille ninnĕ
kayyĕttippiḍikkān nokkille?