Taskkaranalla nyaaan [bhaarada streegaltan]

തസ്ക്കരനല്ല ഞാന്‍ [ഭാരത സ്ത്രീകള്‍തന്‍]
Work
Year
Language

തസ്കരനല്ല ഞാന്‍ തെമ്മാടിയല്ല ഞാന്‍
മുഷ്കരനല്ല ഞാന്‍ മുഗ്ദ്ധശീലേ
ദേവിതന്‍ ദാസ്യം കൊതിക്കുമൊരുത്തന്‍ ഞാന്‍
ഈ വീടിവിടേയ്ക്കു ദാസഗൃഹം

നമ്മുടെ സാമ്രാട്ടാം പൊന്തിരുമേനിയായു്
സമ്മേളിപ്പിക്കുവാന്‍ വേണ്ടിയത്രേ
ക്ഷേത്രത്തില്‍ നിന്നു തിരിച്ചുപോം ദേവിയെ
സൂത്രത്തില്‍ ഞാനിങ്ങു കൊണ്ടു പോന്നു

എന്‍ തമ്പുരാനുടെ അന്തപ്പുരത്തിലെ
ഹിന്ദുസ്ത്രീയെന്നെന്നും ഹിന്ദുസ്ത്രീതാന്‍
അപ്പപ്പോള്‍ തന്നോടു ചേരും നദികളെ
ഉപ്പുപിടിപ്പിക്കില്ലീ സമുദ്രം

അന്യമത വിശ്വാസമുണ്ടോ മുഹമ്മദ -
മന്നോര്‍ മണികള്‍ക്കു പണ്ടു പണ്ടേ
ഈ ഹുമയൂണ്‍ ചക്രവര്‍ത്തി വിശേഷിച്ചു
മാഹിതാത്മാവനീ സാമ്യനിഷ്ഠന്‍

അള്ളാവിനൊപ്പമാക്കല്യന്‍ പ്രജകളി -
ലെല്ലാം പുലര്‍ത്തുക സ്വസ്വധര്‍മ്മം
നാളെയ്ക്കിവിടുന്നു ഭാരതാധീശ്വരി
നാളെയ്ക്കീ യുസ്മാനോ മുഖ്യമന്ത്രി

ധീരനാം രാജാവേ സാധുവാം സ്ത്രീയുടെ
ചാരിത്രം പോക്കൊല്ലെ

പൃത്ഥ്വീശ്വരേശ്വര പത്തുനാളങ്ങുന്നു
ഹൃത്തിനാല്‍ സേവിച്ച ദേവിയിതാ -
പ്രത്യക്ഷയായി വന്നു കാമം വരിച്ചുകൊള്‍ -
ക്കെത്രയോ പേര്‍ക്കിഷ്ടമേകിയോനേ

ഭദ്രേ ഭവതിയ്ക്കു സമ്മതം താനല്ലീ -
ഭക്തനാമെന്നുടെ ദേവീപദം

കന്യകയല്ലാ ഞാന്‍ കാന്തനെന്‍ പ്രാണനാ -
ണന്യനെയപ്രീതി തോന്നരുതേ

ആരങ്ങിവനെയീ മല്‍പ്രജാ ദ്രോഹിയെ -
ക്കാരാഗ്രഹത്തിലടച്ചിടട്ടേ
മങ്കേ കരയായ്ക മാലോകര്‍ കണ്ണീരെന്‍
ചെങ്കോലിതാഴിയിലേയ്ക്കൊഴുക്കും
മാപ്പിളമാര്‍ ചെയ്ത തെറ്റു മറന്നു നീ
മാപ്പീ ഹുമയൂണിനേകിയാലും

എന്നില്‍ തിരുവുള്ളംമുണ്ടെന്നാകില്‍
ഭൃത്യന്റെ കുറ്റം പൊറുക്കുമാറാകണം
മര്‍ത്ത്യനു കൈപ്പിഴ ജന്മസിദ്ധം
ഗീരിതരചന്നു രോമാഞ്ചമേറ്റി ഹാ
ഭാരതസ്ത്രീകള്‍ തന്‍ ഭാവശുദ്ധി

taskaranalla ñān dĕmmāḍiyalla ñān
muṣkaranalla ñān mugddhaśīle
devidan dāsyaṁ kŏdikkumŏruttan ñān
ī vīḍiviḍeykku dāsagṛhaṁ

nammuḍĕ sāmrāṭṭāṁ pŏndirumeniyāyu്
sammeḽippikkuvān veṇḍiyatre
kṣetrattil ninnu tiriccuboṁ deviyĕ
sūtrattil ñāniṅṅu kŏṇḍu ponnu

ĕn damburānuḍĕ andappurattilĕ
hindustrīyĕnnĕnnuṁ hindustrīdān
appappoḽ tannoḍu seruṁ nadigaḽĕ
uppubiḍippikkillī samudraṁ

anyamada viśvāsamuṇḍo muhammada -
mannor maṇigaḽkku paṇḍu paṇḍe
ī humayūṇ sakravartti viśeṣiccu
māhidātmāvanī sāmyaniṣṭhan

aḽḽāvinŏppamākkalyan prajagaḽi -
lĕllāṁ pularttuga svasvadharmmaṁ
nāḽĕykkiviḍunnu bhāradādhīśvari
nāḽĕykkī yusmāno mukhyamandri

dhīranāṁ rājāve sādhuvāṁ strīyuḍĕ
sāritraṁ pokkŏllĕ

pṛtthvīśvareśvara pattunāḽaṅṅunnu
hṛttināl sevicca deviyidā -
pratyakṣayāyi vannu kāmaṁ variccugŏḽ -
kkĕtrayo perkkiṣṭamegiyone

bhadre bhavadiykku sammadaṁ tānallī -
bhaktanāmĕnnuḍĕ devībadaṁ

kanyagayallā ñān kāndanĕn prāṇanā -
ṇanyanĕyaprīdi tonnarude

āraṅṅivanĕyī malbrajā drohiyĕ -
kkārāgrahattilaḍacciḍaṭṭe
maṅge karayāyga mālogar kaṇṇīrĕn
sĕṅgolidāḻiyileykkŏḻukkuṁ
māppiḽamār sĕyda tĕṭru maṟannu nī
māppī humayūṇinegiyāluṁ

ĕnnil tiruvuḽḽaṁmuṇḍĕnnāgil
bhṛtyanṟĕ kuṭraṁ pŏṟukkumāṟāgaṇaṁ
marttyanu kaippiḻa janmasiddhaṁ
gīridarasannu romāñjameṭri hā
bhāradastrīgaḽ tan bhāvaśuddhi