Tappugottibaadunna

തപ്പുകൊട്ടിപാടുന്ന
Year
Language

തപ്പുക്കൊട്ടിപ്പാടുന്ന മണിക്കുട്ടാ.....
തകിലുകൊട്ടിയാടുന്ന കളിക്കുട്ടീ...
(തപ്പുക്കൊട്ടിപ്പാടുന്ന.....)
താലിപ്പീലിപ്പൊട്ടിട്ടു താലോലം തുള്ളുന്ന
താമരത്തുമ്പിയെ വേണോ ?
കണ്ണടയ്ക്കൂ കൈനീട്ടൂ...
പുത്തന്‍ സമ്മാനത്തുമ്പിയെ വാങ്ങൂ...
ഹ ഹ ഹ ഹ ഹ ഹ....

സന്ധ്യാദീപം തൊഴുതുനില്‍ക്കും
സംഗീതശ്രീകോവിലീ കുടുംബം...
സന്ധ്യാദീപം തൊഴുതുനില്‍ക്കും സ്വപ്ന-
സംഗീതശ്രീകോവിലീ കുടുംബം...
സംഗമസായാഹ്നം തുടിച്ചുനില്‍ക്കും....
സംഗമസായാഹ്നം തുടിച്ചുനില്‍ക്കും സ്വര്‍ഗ്ഗ-
സംക്രമ മണിക്കോവിലീ കുടുംബം...
പുഞ്ചിരിയ്ക്കൂ.......പൂചൂടൂ.......
എന്റെ സന്തോഷത്തിന്‍ തിരയില്‍ നീന്തൂ...

ഈ ശ്രീകോവിലില്‍ മണിക്കോവിലില്‍ സ്നേഹം
ഇടവിടാതുയര്‍ത്തട്ടേ മണിനാദങ്ങള്‍....
ആ മണിനാദത്തിന്‍ കുളിര്‍ചൂടി...
ആ മണിനാദത്തിന്‍ കുളിര്‍ചൂടി എന്നും
ആഹ്ലാദപുഷ്പങ്ങള്‍ വിടരട്ടേ...
വിണ്‍തുറക്കൂ.....ശ്രീ ചൂടൂ...
പുത്തന്‍ പൂക്കണിത്തിരികള്‍ ചാര്‍ത്തൂ...

തപ്പുക്കൊട്ടിപ്പാടുന്ന മണിക്കുട്ടാ.....
തകിലുകൊട്ടിയാടുന്ന കളിക്കുട്ടീ...
താലിപ്പീലിപ്പൊട്ടിട്ടു താലോലം തുള്ളുന്ന
താമരത്തുമ്പിയെ വേണോ ?
കണ്ണടയ്ക്കൂ കൈനീട്ടൂ...
പുത്തന്‍ സമ്മാനത്തുമ്പിയെ വാങ്ങൂ...
ഹ ഹ ഹ ഹ ഹ ഹ....

tappukkŏṭṭippāḍunna maṇikkuṭṭā.....
tagilugŏṭṭiyāḍunna kaḽikkuṭṭī...
(tappukkŏṭṭippāḍunna.....)
tālippīlippŏṭṭiṭṭu tālolaṁ tuḽḽunna
tāmarattumbiyĕ veṇo ?
kaṇṇaḍaykkū kainīṭṭū...
puttan sammānattumbiyĕ vāṅṅū...
ha ha ha ha ha ha....

sandhyādībaṁ tŏḻudunilkkuṁ
saṁgīdaśrīgovilī kuḍuṁbaṁ...
sandhyādībaṁ tŏḻudunilkkuṁ svapna-
saṁgīdaśrīgovilī kuḍuṁbaṁ...
saṁgamasāyāhnaṁ tuḍiccunilkkuṁ....
saṁgamasāyāhnaṁ tuḍiccunilkkuṁ svargga-
saṁkrama maṇikkovilī kuḍuṁbaṁ...
puñjiriykkū.......pūsūḍū.......
ĕnṟĕ sandoṣattin dirayil nīndū...

ī śrīgovilil maṇikkovilil snehaṁ
iḍaviḍāduyarttaṭṭe maṇinādaṅṅaḽ....
ā maṇinādattin kuḽirsūḍi...
ā maṇinādattin kuḽirsūḍi ĕnnuṁ
āhlādabuṣpaṅṅaḽ viḍaraṭṭe...
viṇduṟakkū.....śrī sūḍū...
puttan pūkkaṇittirigaḽ sārttū...

tappukkŏṭṭippāḍunna maṇikkuṭṭā.....
tagilugŏṭṭiyāḍunna kaḽikkuṭṭī...
tālippīlippŏṭṭiṭṭu tālolaṁ tuḽḽunna
tāmarattumbiyĕ veṇo ?
kaṇṇaḍaykkū kainīṭṭū...
puttan sammānattumbiyĕ vāṅṅū...
ha ha ha ha ha ha....