തപ്പോ തപ്പോ തപ്പാണി
തപ്പുകുടുക്കേലെന്താണ്
മുത്തശ്ശി തന്നൊരു മുത്തുണ്ടോ
മുത്തിനു മുങ്ങാന്‍ തേനുണ്ടോ ? (തപ്പോ)
പാലട തിന്നാന്‍ കൈകൊട്ട്
പായാസമുണ്ണാന്‍ കൈകൊട്ട്
മുത്തുക്കൊലുസു കിലുക്കികൊണ്ടൊരു
മുത്തം വാങ്ങാന്‍ കൈകൊട്ട് (തപ്പോ)
പാടിയുറക്കാന്‍ തത്തമ്മ
പാലു കറക്കാന്‍ പയ്യമ്മ
കേറിനടക്കാന്‍ കുട്ടനു തുള്ളാന്‍
പാവകുതിര മരക്കുതിര (തപ്പോ)