Tannannam tannannam

തന്നന്നം തന്നന്നം
Work
Year
Language

തന്നന്നം താനന്നം താളത്തിലാടി
മന്ദാരക്കൊമ്പത്തൊരൂഞ്ഞാലിലാടി
ഒന്നിച്ചു രണ്ടോമല്‍പ്പൈങ്കിളികള്‍
ഒന്നാനാം കുന്നിന്‍റെ ഓമനകള്‍
കാടിന്‍റെ കിങ്ങിണികള്‍
(തന്നന്നം)

കിരുകിരെ പുന്നാരത്തേന്‍‌മൊഴിയോ
കരളിലെ കുങ്കുമപ്പൂമ്പൊടിയോ
കളിയാടും കാറ്റിന്‍റെ കൈയ്യില്‍ വീണു
കുളിരോട് കുളിരെങ്ങും തൂകിനിന്നു
ഒരു പൂവില്‍നിന്നവര്‍ തേന്‍‌നുകര്‍ന്നു
ഒരു കനി പങ്കുവച്ചവര്‍ നുകര്‍ന്നു
ഇരുമെയ്യാണെങ്കിലും ജീവനൊന്നായ്
നിറമുള്ള സ്വപ്നങ്ങള്‍ പൂവിടും നാള്‍
കൂടൊന്നു കൂട്ടാന്‍ നാരുകള്‍ തേടി
ആണ്‍കിളിയെങ്ങോ പോയി
ദൂരേ.... ദൂരേ....
പെണ്‍‌കിളി കാത്തിരുന്നു
(തന്നന്നം)

ഒരുപിടിച്ചുള്ളിയും തേന്‍തിനയും
തിരയുമാ പാവമാമാണ്‍കിളിയോ
വനവേടന്‍ വീശിയ വലയില്‍ വീണു
മണിമുത്ത് മുള്ളില്‍ ഞെരിഞ്ഞുതാണു
ഒരു കൊച്ചുസ്വപ്നത്തിന്‍ പൂവടര്‍ന്നാല്‍
ഒരു കൊടും‌കാട്ടിലതാരറിയാന്‍
ഒരു കുഞ്ഞുമെഴുതിരിയുരുകുംപോലെ
കരയുമാ പെണ്‍കിളി കാത്തിരുന്നു
ആയിരം കാതം ദൂരെയിരുന്നാ
ആണ്‍കിളിയെന്തേ ചൊല്ലീ
ദൂരേ.... ദൂരേ....
പെണ്‍‌കിളി കാത്തിരുന്നു
(തന്നന്നം)

tannannaṁ tānannaṁ tāḽattilāḍi
mandārakkŏmbattŏrūññālilāḍi
ŏnniccu raṇḍomalppaiṅgiḽigaḽ
ŏnnānāṁ kunninṟĕ omanagaḽ
kāḍinṟĕ kiṅṅiṇigaḽ
(tannannaṁ)

kirugirĕ punnāratten‌mŏḻiyo
karaḽilĕ kuṅgumappūmbŏḍiyo
kaḽiyāḍuṁ kāṭrinṟĕ kaiyyil vīṇu
kuḽiroṭ kuḽirĕṅṅuṁ tūgininnu
ŏru pūvilninnavar ten‌nugarnnu
ŏru kani paṅguvaccavar nugarnnu
irumĕyyāṇĕṅgiluṁ jīvanŏnnāy
niṟamuḽḽa svapnaṅṅaḽ pūviḍuṁ nāḽ
kūḍŏnnu kūṭṭān nārugaḽ teḍi
āṇgiḽiyĕṅṅo poyi
dūre.... dūre....
pĕṇ‌kiḽi kāttirunnu
(tannannaṁ)

ŏrubiḍiccuḽḽiyuṁ tendinayuṁ
tirayumā pāvamāmāṇgiḽiyo
vanaveḍan vīśiya valayil vīṇu
maṇimutt muḽḽil ñĕriññudāṇu
ŏru kŏccusvapnattin pūvaḍarnnāl
ŏru kŏḍuṁ‌kāṭṭiladāraṟiyān
ŏru kuññumĕḻudiriyuruguṁpolĕ
karayumā pĕṇgiḽi kāttirunnu
āyiraṁ kādaṁ dūrĕyirunnā
āṇgiḽiyĕnde sŏllī
dūre.... dūre....
pĕṇ‌kiḽi kāttirunnu
(tannannaṁ)