ആ...ആ...ഓ..ഓ..ആ..ആ..ഓ..ഓ..
ആഹാഹ...ഓഹോഹൊ...എഹേഹേ....
തനിച്ചിരിക്കുമ്പം തങ്കക്കിനാവിന്റെ
തരിവളയുള്ളില്‍ താളമിട്ടീലേ
ഉഹൂഹും...ഒഹോഹോ...എഹേഹേ..
കൊതിച്ചിരിക്കുമ്പം കുഞ്ഞിക്കുറുമ്പിന്റെ
കണിമഴയുള്ളില്‍ പെയ്തു തോര്‍ന്നീലേ
ഉഹൂഹും...ഒഹോഹോ...എഹേഹേ..
പോയ്‌മറഞ്ഞ പൊന്‍ വസന്തകാലമിന്നല്ലേ
ഒരു വാര്‍മഴവില്‍ തൂവലുമായ് തൊട്ടുഴിയില്ലേ
തനിച്ചിരിക്കുമ്പം തങ്കക്കിനാവിന്റെ
തരിവളയുള്ളില്‍ താളമിട്ടീലേ
ഉഹൂഹും...ഒഹോഹോ...എഹേഹേ..
മെല്ലെയിന്നലെ മച്ചിലുദിച്ചൊരു
മഞ്ഞണിത്തിങ്കളല്ലേ....
മനസ്സിനുള്ളില്‍ മിന്നി മായും
മാർകഴിയല്ലേ......(മെല്ലെയിന്നലെ...)
കാറ്റുലയ്ക്കും കന്നിത്തിരയിലെ
കാതരമീനല്ലേ.....
കാത്തുനില്‍ക്കാന്‍ പൊൻ വലക്കൈയാല്‍
എന്നും ഞാനില്ലേ....
അരികെ നിന്‍ കുസൃതിതന്‍
മംഗലപ്പൊങ്കലില്ലേ....
തനിച്ചിരിക്കുമ്പം...ഓ...ഓ...
തനിച്ചിരിക്കുമ്പം തങ്കക്കിനാവിന്റെ
തരിവളയുള്ളില്‍ താളമിട്ടീലേ
ഉഹൂഹും...ഒഹോഹോ...എഹേഹേ..
നാതൃധാന ധീംധ ധിരനാ....
നാതൃധാന ധീംധ ധിരനാ...
ധിരനന ധീംധ ധിരനാ...ഓ..ഓ..
ധിരനന ധീംധ ധിരനാ.....
കണ്ണിലിന്നലെ മിന്നി മിനുങ്ങിയ
കന്നിക്കിനാക്കളില്ലേ..
പതിയെ തൊട്ടാല്‍ ഊര്‍ന്നു വീഴും
പട്ടു ഞൊറിയില്ലേ...(കണ്ണിലിന്നലെ...)
തേക്കു പാട്ടിന്റെ തേരിലിറങ്ങണ
പൂക്കണിമൊട്ടില്ലേ....
തേവരാടണ തെയ്യം തിറയുടെ
ഓട്ടു ചിലമ്പില്ലേ....
അരികില്‍ നിന്‍ കുസൃതി തന്‍
കുങ്കുമക്കോലമില്ലേ....
തനിച്ചിരിക്കുമ്പം...ആ...ആ...
തനിച്ചിരിക്കുമ്പം തങ്കക്കിനാവിന്റെ
തരിവളയുള്ളില്‍ താളമിട്ടീലേ
ഉഹൂഹും...ഒഹോഹോ...എഹേഹേ..
കൊതിച്ചിരിക്കുമ്പം കുഞ്ഞിക്കുറുമ്പിന്റെ
കണിമഴയുള്ളില്‍ പെയ്തു തോര്‍ന്നീലേ
ഉഹൂഹും...ഒഹോഹോ...എഹേഹേ..
പോയ്‌മറഞ്ഞ പൊന്‍ വസന്തകാലമിന്നല്ലേ
ഒരു വാര്‍മഴവില്‍ തൂവലുമായ് തൊട്ടുഴിയില്ലേ
തനിച്ചിരിക്കുമ്പം തങ്കക്കിനാവിന്റെ
തരിവളയുള്ളില്‍ താളമിട്ടീലേ
ഉഹൂഹും...ഒഹോഹോ...എഹേഹേ..