Taniccirikkaan ivide enikkoru (slo)

തനിച്ചിരിക്കാൻ ഇവിടെ എനിക്കൊരു (സ്ലോ)
Work
Year
Language

തനിച്ചിരിക്കാന്‍ ഇവിടെ എനിക്കൊരു തണ്ണീര്‍ പന്തല്‍ തരൂ
എനിക്കു ദാഹം തീര്‍ക്കാന്‍ നിന്റെ കുളിരിളനീര്‍ തരൂ
മനസ്സിലെ കിളിമകള്‍ക്കിന്നു മൗന വൃതമാണു
തേനില്ല തിനയില്ല വേദന തന്‍ കനി മാത്രം
വേദന തന്‍ കനി മാത്രം
ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കി വച്ചില്ലേ
കളിച്ചിരിക്കാന്‍ കഥ പറയാന്‍
കിളിമകള്‍ വന്നില്ലേ
ഇനിയും കിളിമകള്‍ വന്നില്ലേ

taniccirikkān iviḍĕ ĕnikkŏru taṇṇīr pandal tarū
ĕnikku dāhaṁ tīrkkān ninṟĕ kuḽiriḽanīr tarū
manassilĕ kiḽimagaḽkkinnu mauna vṛtamāṇu
tenilla tinayilla vedana tan kani mātraṁ
vedana tan kani mātraṁ
ŏḽiccirikkān vaḽḽikkuḍilŏnnŏrukki vaccille
kaḽiccirikkān katha paṟayān
kiḽimagaḽ vannille
iniyuṁ kiḽimagaḽ vannille