Tangavilakkatt

തങ്കവിളക്കത്ത്‌
Work
Year
Language

തങ്കവിളക്കത്ത് ചിങ്ങനിലാവത്ത്
തക്കിളി നൂല്‍ക്കും താരങ്ങളേ
പാവങ്ങളല്ലല്ലോ നിങ്ങള്‍
പട്ടിണിക്കാരല്ലല്ലോ (തങ്കവിളക്കത്ത്)

പാല്‍ക്കഞ്ഞി വിളമ്പിത്തരുവാന്‍
പൌര്‍ണ്ണമിയുണ്ടല്ലോ - അവിടെ
പൌര്‍ണ്ണമിയുണ്ടല്ലോ
പാവാടത്തുണി തുന്നിത്തരുവാന്‍
പൊന്മുകിലുണ്ടല്ലോ
മനസ്സിനുള്ളില്‍ കല്ലറ കെട്ടിയ
മനുഷ്യരില്ലല്ലോ അവിടെ
മനുഷ്യരില്ലല്ലോ
ദേവാലയങ്ങളിലവരുണ്ടാക്കിയ
ദൈവങ്ങളില്ലല്ലോ
ദൈവങ്ങളില്ലല്ലോ (തങ്കവിളക്കത്ത്)

മത്സരത്തിന്‍ മന്ത്രം ചൊല്ലാന്‍
മതങ്ങളില്ലല്ലോ
നാലും കൂടിയ കവലകള്‍ തോറും
നേതാക്കളില്ലല്ലോ നേതാക്കളില്ലല്ലോ
ആകാശത്തിലെ മുത്തുകളും
കൊണ്ടോടിവന്നാട്ടേ നിങ്ങള്‍
ഓടിവന്നാട്ടേ
പാവപ്പെട്ടവര്‍ ഞങ്ങള്‍ക്കെല്ലാം
പകുത്തു തന്നാട്ടേ
പകുത്തു തന്നാട്ടേ (തങ്കവിളക്കത്ത്)

taṅgaviḽakkatt siṅṅanilāvatt
takkiḽi nūlkkuṁ tāraṅṅaḽe
pāvaṅṅaḽallallo niṅṅaḽ
paṭṭiṇikkārallallo (taṅgaviḽakkatt)

pālkkaññi viḽambittaruvān
paൌrṇṇamiyuṇḍallo - aviḍĕ
paൌrṇṇamiyuṇḍallo
pāvāḍattuṇi tunnittaruvān
pŏnmugiluṇḍallo
manassinuḽḽil kallaṟa kĕṭṭiya
manuṣyarillallo aviḍĕ
manuṣyarillallo
devālayaṅṅaḽilavaruṇḍākkiya
daivaṅṅaḽillallo
daivaṅṅaḽillallo (taṅgaviḽakkatt)

matsarattin mandraṁ sŏllān
madaṅṅaḽillallo
nāluṁ kūḍiya kavalagaḽ toṟuṁ
nedākkaḽillallo nedākkaḽillallo
āgāśattilĕ muttugaḽuṁ
kŏṇḍoḍivannāṭṭe niṅṅaḽ
oḍivannāṭṭe
pāvappĕṭṭavar ñaṅṅaḽkkĕllāṁ
paguttu tannāṭṭe
paguttu tannāṭṭe (taṅgaviḽakkatt)