Tangamanassin

തങ്കമനസ്സിന്‍
Year
Language

തങ്കമനസ്സിന്‍ പീലിക്കടവിലെ
താമരപ്പെണ്‍പൂവേ
നിന്റെ കിനാവിന്‍ രാജകുമാരനൊ-
രാവണിത്തേരുണ്ടോ
ചന്ദന മേടുണ്ടോ കൊട്ടാരക്കെട്ടുണ്ടോ
കാണാ ചെപ്പുണ്ടോ വേളിപ്പൊന്നുണ്ടോ
തീരാ പൊന്‍ കനവില്‍ മായാജാലമുണ്ടോ
(തങ്കമനസ്സിന്‍ )

എന്തിനു നീ ഈ സൂര്യനെ നോക്കി
പുഞ്ചിരി തൂകി പൂവേ
എന്തിനു നീ ഈ മാനം നോക്കി
കുങ്കുമം തൂവി സന്ധ്യേ
ഇരുളകലുമ്പോള്‍ പൊരുളറിയുമ്പോള്‍
എന്തിനു നീ ഇന്നിതുവഴി വന്നു
പൊന്നണിഞ്ഞു വന്ന പൊന്‍ മലരേ ...ഓ ...
(തങ്കമനസ്സിന്‍ )

അക്കരെക്കാവില്‍ ഇക്കരെക്കാവില്‍
ഇത്തിരി സ്വപ്നം പൂത്തോ
ഇത്തിരി സ്വപ്നം പൂത്തോ
സ്നേഹക്കൊതുമ്പില്‍ തൊട്ടു തുഴഞ്ഞു
വന്നോ ദേവകുമാരന്‍
നാമറിയാതെ മനമറിയാതെ
നാടറിയാതെ വീടറിയാതെ
പൂവണിഞ്ഞതേതു തേന്‍ പുലരി ...ഓ ...
(തങ്കമനസ്സിന്‍ )

taṅgamanassin pīlikkaḍavilĕ
tāmarappĕṇbūve
ninṟĕ kināvin rājagumāranŏ-
rāvaṇitteruṇḍo
sandana meḍuṇḍo kŏṭṭārakkĕṭṭuṇḍo
kāṇā sĕppuṇḍo veḽippŏnnuṇḍo
tīrā pŏn kanavil māyājālamuṇḍo
(taṅgamanassin )

ĕndinu nī ī sūryanĕ nokki
puñjiri tūgi pūve
ĕndinu nī ī mānaṁ nokki
kuṅgumaṁ tūvi sandhye
iruḽagalumboḽ pŏruḽaṟiyumboḽ
ĕndinu nī inniduvaḻi vannu
pŏnnaṇiññu vanna pŏn malare ...o ...
(taṅgamanassin )

akkarĕkkāvil ikkarĕkkāvil
ittiri svapnaṁ pūtto
ittiri svapnaṁ pūtto
snehakkŏdumbil tŏṭṭu tuḻaññu
vanno devagumāran
nāmaṟiyādĕ manamaṟiyādĕ
nāḍaṟiyādĕ vīḍaṟiyādĕ
pūvaṇiññadedu ten pulari ...o ...
(taṅgamanassin )