Tangamagudam soodi [V2]

തങ്കമകുടം ചൂടി [V2]
Year
Language

തങ്കമകുടം ചൂടിനില്പൂ
തമ്പരാന്റെ തിരുനിലയം
അന്‍പാര്‍ന്നെല്ലാം പാലിക്കുന്നൊരു‌
തമ്പുരാന്റെ തിരുനിലയം

കണ്ണിനു പുക്കണിവയ്ക്കും ഹരിയുടെ
അഞ്ജനവിഗ്രഹം കാണേണം
ശംഖചക്രഗദാപത്മങ്ങളും
അംഗശോഭയും കാണേണം

കാതില്‍ മകരവിഭൂഷണമണിയും
കായാമ്പൂവുടല്‍ കാണേണം
മഞ്ഞപ്പട്ടും മണിമാലയുമായു്
മഞ്ജുളരൂപനെ കാണേണം
(തങ്കമകുടം)

taṅgamaguḍaṁ sūḍinilbū
tambarānṟĕ tirunilayaṁ
anpārnnĕllāṁ pālikkunnŏru‌
tamburānṟĕ tirunilayaṁ

kaṇṇinu pukkaṇivaykkuṁ hariyuḍĕ
añjanavigrahaṁ kāṇeṇaṁ
śaṁkhasakragadābatmaṅṅaḽuṁ
aṁgaśobhayuṁ kāṇeṇaṁ

kādil magaravibhūṣaṇamaṇiyuṁ
kāyāmbūvuḍal kāṇeṇaṁ
maññappaṭṭuṁ maṇimālayumāyu്
mañjuḽarūbanĕ kāṇeṇaṁ
(taṅgamaguḍaṁ)