Tangamagudam soodi

തങ്കമകുടം ചൂടി
Year
Language

തങ്കമകുടം ചൂടി നില്പൂ
തമ്പുരാന്റെ തിരു നിലയം (2)
അൻപാർന്നെല്ലാം പാലിക്കുന്നൊരു(2)
തമ്പുരാന്റെ തിരുനിലയം (തങ്ക..)

കണ്ണിനു പൂക്കണിയാകും ഹരിയുടെ
അഞ്ജന വിഗ്രഹം കാണേണം
ശംഖചക്രഗദാപത്മങ്ങളും
അംഗശോഭയും കാണേണം (തങ്ക...)

കാതിൽ മകരവിഭൂഷണമണിയും
കായാമ്പൂവുടൽ കാണേണം
മഞ്ഞപ്പട്ടും മണിമാലയുമായ്
മഞ്ജുളാംഗനെ കാണേണം (തങ്ക...)

taṅgamaguḍaṁ sūḍi nilbū
tamburānṟĕ tiru nilayaṁ (2)
anpārnnĕllāṁ pālikkunnŏru(2)
tamburānṟĕ tirunilayaṁ (taṅga..)

kaṇṇinu pūkkaṇiyāguṁ hariyuḍĕ
añjana vigrahaṁ kāṇeṇaṁ
śaṁkhasakragadābatmaṅṅaḽuṁ
aṁgaśobhayuṁ kāṇeṇaṁ (taṅga...)

kādil magaravibhūṣaṇamaṇiyuṁ
kāyāmbūvuḍal kāṇeṇaṁ
maññappaṭṭuṁ maṇimālayumāy
mañjuḽāṁganĕ kāṇeṇaṁ (taṅga...)