തങ്കക്കിരീടം ചൂടിയ
മംഗളസന്ധ്യ നമ്മെയെതിരേറ്റു
നിന്റെ വാര്‍മുടിമുകിലില്‍ സുന്ദരി
സ്വര്‍ണ്ണപൂമ്പൊടി വര്‍ഷിച്ചു
സ്വപ്നലോലുപ നീയെനിക്കേകിയ
കല്‍പ്പനാപുഷ്പകത്തില്‍ ഞാന്‍ പറന്നു
രാഗവിരഹിണി വീണയാം നിന്നിലെ
നാദമായ് ഞാനിതാ തിരിച്ചു വന്നു
നൃത്തഗായകന്‍ ആവണിത്തെന്നലീ
പുഷ്പിണീമണ്ഡപത്തിന്‍ നടതുറന്നു
ഗാനസരസ്വതീകോവിലാം നിന്നിലെ
ദേവനായ് ഞാനിതാ തിരിച്ചുവന്നു