Tangakkavilil kungumamo

തങ്കക്കവിളിൽ കുങ്കുമമോ
Work
Year
Language

തങ്കക്കവിളില്‍ കുങ്കുമമോ
താരുണ്യപങ്കജ പരാഗമോ
ആ ചെഞ്ചുണ്ടില്‍ പുഞ്ചിരിയോ
അനുരാഗത്തിന്‍ പൂവിളിയോ

നടന്നാല്‍ .....
നടന്നാല്‍ കുളിരല കൂടെവരും
നടയില്‍ താളത്തില്‍ മണികിലുങ്ങും

ചിരിച്ചാല്‍ .......
ചിരിച്ചാല്‍ സന്ധ്യയ്ക്കും കൊതിതോന്നും
നിന്റെ ചിരിയില്‍ പ്രേമത്തിന്‍ പൂവിരിയും
തങ്കക്കവിളില്‍ ........

ഇരുന്നാല്‍ ....
ഇരുന്നാല്‍ നീയൊരു മലര്‍ നികുഞ്ജം
കിടന്നാല്‍ നീയൊരു പൂമഞ്ചം

വിടരും.......
വിടരും മോഹത്തിന്‍ വിധുവല്ലേ
നിന്റെ മനസ്സില്‍ പൌര്‍ണ്ണമിത്തിരയല്ലേ
ആഹാ.... ആഹാ......
തങ്കക്കവിളില്‍ കുങ്കുമമോ...

taṅgakkaviḽil kuṅgumamo
tāruṇyabaṅgaja parāgamo
ā sĕñjuṇḍil puñjiriyo
anurāgattin pūviḽiyo

naḍannāl .....
naḍannāl kuḽirala kūḍĕvaruṁ
naḍayil tāḽattil maṇigiluṅṅuṁ

siriccāl .......
siriccāl sandhyaykkuṁ kŏdidonnuṁ
ninṟĕ siriyil premattin pūviriyuṁ
taṅgakkaviḽil ........

irunnāl ....
irunnāl nīyŏru malar niguñjaṁ
kiḍannāl nīyŏru pūmañjaṁ

viḍaruṁ.......
viḍaruṁ mohattin vidhuvalle
ninṟĕ manassil paൌrṇṇamittirayalle
āhā.... āhā......
taṅgakkaviḽil kuṅgumamo...