Tanga nooburamo

തങ്ക നൂപുരമോ
Year
Language

തങ്കനൂപുരമോ
ഒഴുകും മന്ത്രമധുമൊഴിയോ
ഹൃദയവാതിലില്‍ നീയുണര്‍ത്തിയ
സ്‌നേഹമര്‍മ്മരമോ മൗനനൊമ്പരമായ്

(തങ്കനൂപുരമോ)

നിഴലകന്നൊരു വീഥിയില്‍
മലരു കൊണ്ടൊരു മന്ദിരം
വെറുതെ ഞാനൊരുക്കി
വെയിലില്‍ വാടാതെ
മഴയില്‍ നനയാതെ
കാത്തിരുന്നുവെങ്കിലും
മൃദുലമാമൊരു തെന്നലിലാ
സ്വപ്‌നസൗധമുടഞ്ഞു പോയ്

(തങ്കനൂപുരമോ)

തിരയടങ്ങിയ സാഗരം
കരയിലെഴുതിയ രേഖകള്‍
തനിയെ മായുകയായ്
മിഴികള്‍ നിറയാതെ
മൊഴികള്‍ ഇടറാതെ
യാത്ര ചൊല്ലിയെങ്കിലും
മൃദുലമാമൊരു തേങ്ങലിലാ
സന്ധ്യ മെല്ലെയലിഞ്ഞു പോയ്

(തങ്കനൂപുരമോ)

taṅganūburamo
ŏḻuguṁ mandramadhumŏḻiyo
hṛdayavādilil nīyuṇarttiya
s‌nehamarmmaramo maunanŏmbaramāy

(taṅganūburamo)

niḻalagannŏru vīthiyil
malaru kŏṇḍŏru mandiraṁ
vĕṟudĕ ñānŏrukki
vĕyilil vāḍādĕ
maḻayil nanayādĕ
kāttirunnuvĕṅgiluṁ
mṛdulamāmŏru tĕnnalilā
svap‌nasaudhamuḍaññu poy

(taṅganūburamo)

tirayaḍaṅṅiya sāgaraṁ
karayilĕḻudiya rekhagaḽ
taniyĕ māyugayāy
miḻigaḽ niṟayādĕ
mŏḻigaḽ iḍaṟādĕ
yātra sŏlliyĕṅgiluṁ
mṛdulamāmŏru teṅṅalilā
sandhya mĕllĕyaliññu poy

(taṅganūburamo)