Tandimidaaro

തന്തിമിതാരോ
Year
Language

തിന്തിമിത്താരോ താരോ തൈ തൈ
മാനത്തിന്നലെ പൊന്നിന്റെ നൂലിനാൽ
ചീനവല കെട്ടിയതാരോ
ഹയ്യാ ചീനവല കെട്ടിയതാരോ
മൂവന്തിപ്പെണ്ണും മുക്കുവനും വെള്ളി
ക്കേവഞ്ചി തള്ളിപ്പോയപ്പോൾ
ആഴിത്തിരകളിലായിരം നൂലുള്ള
ചീനവല കെട്ടിത്താഴ്ത്തി ആരോ
(മാനത്തിന്നലെ…)

മീനും കിട്ടീല ചെമ്മീനും കിട്ടീല
നാഴി മാണിക്യമുത്തു കിട്ടി
മുത്തൊന്നു ചേറുവാൻ പറ വെച്ചളക്കുവാൻ
മുറവും കൊണ്ടോടി വാ മേഘപ്പെണ്ണേ
(മാനത്തിന്നലെ…)

മയിലാളേ കുയിലാളേ മാടത്തക്കിളിയാളേ
നിന്റെ മുക്കുവനെന്തേ കണ്ണിനകത്തൊരു മിന്നാട്ടം
മിന്നാട്ടം മിന്നാട്ടം മിന്നാട്ടം
പത്തു വെളുപ്പിനു തോണി നിറച്ചും
പരലും സ്രാവും ചെമ്പല്ലീം അയ്യയ്യാ ഹയ്യാ
മാനിനു കിട്ടണതെന്താണ്

എന്താണ് എന്താണ്
കൈയിനു കരിവള കനകവള
കാതിനു കല്പണി ലോലാക്ക്
ലോലാക്ക് ലോലാക്ക്
(മയിലാളെ…)

tindimittāro tāro tai tai
mānattinnalĕ pŏnninṟĕ nūlināl
sīnavala kĕṭṭiyadāro
hayyā sīnavala kĕṭṭiyadāro
mūvandippĕṇṇuṁ mukkuvanuṁ vĕḽḽi
kkevañji taḽḽippoyappoḽ
āḻittiragaḽilāyiraṁ nūluḽḽa
sīnavala kĕṭṭittāḻtti āro
(mānattinnalĕ…)

mīnuṁ kiṭṭīla sĕmmīnuṁ kiṭṭīla
nāḻi māṇikyamuttu kiṭṭi
muttŏnnu seṟuvān paṟa vĕccaḽakkuvān
muṟavuṁ kŏṇḍoḍi vā meghappĕṇṇe
(mānattinnalĕ…)

mayilāḽe kuyilāḽe māḍattakkiḽiyāḽe
ninṟĕ mukkuvanĕnde kaṇṇinagattŏru minnāṭṭaṁ
minnāṭṭaṁ minnāṭṭaṁ minnāṭṭaṁ
pattu vĕḽuppinu toṇi niṟaccuṁ
paraluṁ srāvuṁ sĕmballīṁ ayyayyā hayyā
māninu kiṭṭaṇadĕndāṇ

ĕndāṇ ĕndāṇ
kaiyinu karivaḽa kanagavaḽa
kādinu kalbaṇi lolākk
lolākk lolākk
(mayilāḽĕ…)