തമ്മില്‍ തമ്മില്‍ സ്വപ്നം
തമ്മില്‍ തമ്മില്‍ സ്വപ്നം മാറും
കിളികളേ...പൈങ്കിളികളേ...
കനവുകള്‍ സഫലമായ്
വിലയെഴും സമയമായ്...
(തമ്മില്‍........)
മുകിലുകള്‍ കവടി നിരത്തി
നല്ലനേരം നോക്കുമ്പോള്‍
നിറമെഴും ചിന്തകളാലെ
മണിമാല്യം കോര്‍ക്കുമ്പോള്‍
അഴകിന്‍ മണ്ഡപമണയും വേളയില്‍
വിടരും മംഗളസുരഭില മലരിതാ...
(തമ്മില്‍........)
കരളിലെ കതിരുകള്‍ ചൂടി
നീലമിഴികള്‍ നീളുമ്പോള്‍
മൊഴികളില്‍ മധുരിമ പേറി
ഇരുജീവന്‍ ചേരുമ്പോള്‍
പുളകം പൂവിടും നിമിഷം പ്രാണനില്‍
ഉതിരും മംഗളമധുമയ സ്വരമിതാ...
(തമ്മില്‍........)
tammil tammil svapnaṁ māṟuṁ
kiḽigaḽe...paiṅgiḽigaḽe...
kanavugaḽ saphalamāy
vilayĕḻuṁ samayamāy...
(tammil........)
mugilugaḽ kavaḍi niratti
nallaneraṁ nokkumboḽ
niṟamĕḻuṁ sindagaḽālĕ
maṇimālyaṁ korkkumboḽ
aḻagin maṇḍabamaṇayuṁ veḽayil
viḍaruṁ maṁgaḽasurabhila malaridā...
(tammil........)
karaḽilĕ kadirugaḽ sūḍi
nīlamiḻigaḽ nīḽumboḽ
mŏḻigaḽil madhurima peṟi
irujīvan serumboḽ
puḽagaṁ pūviḍuṁ nimiṣaṁ prāṇanil
udiruṁ maṁgaḽamadhumaya svaramidā...
(tammil........)