Talirvetrilayundo

തളിര്‍വെറ്റിലയുണ്ടോ
Work
Year
Language

(F) [അ അ ആ ......] തളിര്‍ വെറ്റിലയുണ്ടോ... വരദക്ഷിണ വയ്ക്കാം ...

(F) കറുകവയല്‍ കുരുവീ മുറിവാലന്‍ കുരുവീ
കതിരാടും വയലിന്‍ ചെറു കാവല്‍ക്കാരീ..
തളിര്‍ വെറ്റിലയുണ്ടോ വരദക്ഷിണ വയ്ക്കാം (2)
[ഓ..ഓ..ഓ.......]
കറുകവയല്‍ കുരുവീ മുറിവാലന്‍ കുരുവീ
കതിരാടും വയലിന്‍ ചെറു കാവല്‍ക്കാരീ..

(M) നടവഴിയിടകളില്‍ നടുമുറ്റങ്ങളില്‍ ഒരു കഥ നിറയുകയായ്
ഒരുപിടി അവിലിന്‍ കഥപോലിവളുടെ പരിണയ കഥ പറഞ്ഞു
(F) നടവഴിയിടകളില്‍ നടുമുറ്റങ്ങളില്‍ ഒരു കഥ നിറയുകയായ്
ഒരുപിടി അവിലിന്‍ കഥപോലിവളുടെ പരിണയ കഥ പറഞ്ഞു
പറയാതറിഞ്ഞവര്‍ പരിഭവം പറഞ്ഞു ഓ...
കറുകവയല്‍ കുരുവീ മുറിവാലന്‍ കുരുവീ
കതിരാടും വയലിന്‍ ചെറു കാവല്‍ക്കാരീ..

(M) പുതുപുലരൊളി നിന്‍ തിരു നെറ്റിക്കൊരു തൊടുകുറി അണിയിക്കും
ഇളമാന്തളിരിന്‍ നറു പുഞ്ചിരിയില്‍ കതിര്‍മണ്ഡപമൊരുങ്ങും
(F) പുതുപുലരൊളി നിന്‍ തിരു നെറ്റിക്കൊരു തൊടുകുറി അണിയിക്കും
ഇളമാന്തളിരിന്‍ നറു പുഞ്ചിരിയില്‍ കതിര്‍മണ്ഡപമൊരുങ്ങും
അവനെന്റെ പ്രാണനില്‍ പരിമളം നിറയ്ക്കും ഓ..

(F) കറുകവയല്‍ കുരുവീ മുറിവാലന്‍ കുരുവീ
കതിരാടും വയലിന്‍ ചെറു കാവല്‍ക്കാരീ..
തളിര്‍ വെറ്റിലയുണ്ടോ വരദക്ഷിണ വയ്ക്കാം (2)
[ഓ..ഓ..ഓ.......]
കറുകവയല്‍ കുരുവീ മുറിവാലന്‍ കുരുവീ
കതിരാടും വയലിന്‍ ചെറു കാവല്‍ക്കാരീ..

(F) [a a ā ......] taḽir vĕṭrilayuṇḍo... varadakṣiṇa vaykkāṁ ...

(F) kaṟugavayal kuruvī muṟivālan kuruvī
kadirāḍuṁ vayalin sĕṟu kāvalkkārī..
taḽir vĕṭrilayuṇḍo varadakṣiṇa vaykkāṁ (2)
[o..o..o.......]
kaṟugavayal kuruvī muṟivālan kuruvī
kadirāḍuṁ vayalin sĕṟu kāvalkkārī..

(M) naḍavaḻiyiḍagaḽil naḍumuṭraṅṅaḽil ŏru katha niṟayugayāy
ŏrubiḍi avilin kathabolivaḽuḍĕ pariṇaya katha paṟaññu
(F) naḍavaḻiyiḍagaḽil naḍumuṭraṅṅaḽil ŏru katha niṟayugayāy
ŏrubiḍi avilin kathabolivaḽuḍĕ pariṇaya katha paṟaññu
paṟayādaṟiññavar paribhavaṁ paṟaññu o...
kaṟugavayal kuruvī muṟivālan kuruvī
kadirāḍuṁ vayalin sĕṟu kāvalkkārī..

(M) pudubularŏḽi nin diru nĕṭrikkŏru tŏḍuguṟi aṇiyikkuṁ
iḽamāndaḽirin naṟu puñjiriyil kadirmaṇḍabamŏruṅṅuṁ
(F) pudubularŏḽi nin diru nĕṭrikkŏru tŏḍuguṟi aṇiyikkuṁ
iḽamāndaḽirin naṟu puñjiriyil kadirmaṇḍabamŏruṅṅuṁ
avanĕnṟĕ prāṇanil parimaḽaṁ niṟaykkuṁ o..

(F) kaṟugavayal kuruvī muṟivālan kuruvī
kadirāḍuṁ vayalin sĕṟu kāvalkkārī..
taḽir vĕṭrilayuṇḍo varadakṣiṇa vaykkāṁ (2)
[o..o..o.......]
kaṟugavayal kuruvī muṟivālan kuruvī
kadirāḍuṁ vayalin sĕṟu kāvalkkārī..