തളിരാമ്പല്‍ പൂക്കുമൊരു
താരയാമിനിയിലരികെ വന്നു സഖി നീ...
ഇളമാന്‍ കിടാങ്ങള്‍ കളിയാടി വന്നു
വരവേറ്റു നിന്നെ സുമുഖീ...
ചിരകാലമെന്റെ മനസ്സില്‍
വിരിയാതെ നിന്നൊരുഷസ്സേ...
നീയെന്നുള്ളില്‍ നിറവാസന്തമായ്....
(തളിരാമ്പല്‍......)
പാല്‍ കുളിരില്‍ നനയും
ഒരു പാതിരാപ്പക്ഷിപോൽ
രാത്തളിരിന്‍ തണലില്‍
നറു പാരിജാതമായ്...
ഞാനിനി നിന്റെ ലോലദളമാകെ...
ശുഭരാഗചുംബനം നല്‍കാം...ഞാന്‍...
മനസ്സില്‍ നീ പെയ്യും
മധുചന്ദ്രകിരണമണിയാം....
(തളിരാമ്പല്‍......)
ചഞ്ചലയാം ചിരിയും...
ഒരു ചാരു ശ്രീരാഗമായ്
ചന്ദനമായ് കുതിരാം...നിന്നില്‍..
ചൈത്രഭംഗിയായ്....
ഞാനിനി നിന്റെ നൃത്തലയജതി പാടാന്‍
ഒരു ദേവഗീതമധുവാകാം...ഞാന്‍...
വെറുതെ നീ പാടും ശ്രുതി തേടി
ഞാനുമലയാം....
(തളിരാമ്പല്‍......)