Talir mundiri

തളിര്‍ മുന്തിരി
Work
Year
Language

തളിര്‍ മുന്തിരി വള്ളിക്കുടിലില്‍
കുളിര്‍ മഞ്ഞു പുതപ്പിന്നുള്ളില്‍ ....

തളിര്‍ മുന്തിരി വള്ളിക്കുടിലില്‍
കുളിര്‍ മഞ്ഞു പുതപ്പിന്നുള്ളില്‍
ഒരുമിച്ചൊരു നിമിഷം ഒരു നിമിഷം നുകരൂ.. നുകരൂ...
ഒരു പൂവിന്‍ ഹൃദയത്തുടു രാഗം

പാട്ടുകള്‍ തന്‍ പാട്ടും പാടി വരും
ഈ ഗിത്താറിന്‍ തന്തികള്‍ തഴുകി തഴുകി (പാട്ടുകള്‍ ...)
കേള്‍ക്കാത്തൊരു രാഗം കേള്‍ക്കുന്നില്ലേ
ഇനി രാപ്പകലുകള്‍ അതേറ്റു പാടുകില്ലേ
രാപ്പകലുകള്‍ ഏറ്റു പാടുകില്ലേ (തളിര്‍...)

താഴ്വരയൊരു തങ്ക താലം പോലെ
ഈ താലത്തില്‍ നിറയെ പൂക്കള്‍ കനികള്‍ (താഴ്വരയൊരു...)
ഈ പൂക്കളിലൊന്നു നിനക്കുമാത്രം
ഈ ആപ്പിള്‍ തേന്‍ കനി നിനക്കുമാത്രം
ആപ്പിള്‍ തേന്‍ കനി നിനക്കുമാത്രം (തളിര്‍...)

taḽir mundiri vaḽḽikkuḍilil
kuḽir maññu pudappinnuḽḽil ....

taḽir mundiri vaḽḽikkuḍilil
kuḽir maññu pudappinnuḽḽil
ŏrumiccŏru nimiṣaṁ ŏru nimiṣaṁ nugarū.. nugarū...
ŏru pūvin hṛdayattuḍu rāgaṁ

pāṭṭugaḽ tan pāṭṭuṁ pāḍi varuṁ
ī gittāṟin dandigaḽ taḻugi taḻugi (pāṭṭugaḽ ...)
keḽkkāttŏru rāgaṁ keḽkkunnille
ini rāppagalugaḽ adeṭru pāḍugille
rāppagalugaḽ eṭru pāḍugille (taḽir...)

tāḻvarayŏru taṅga tālaṁ polĕ
ī tālattil niṟayĕ pūkkaḽ kanigaḽ (tāḻvarayŏru...)
ī pūkkaḽilŏnnu ninakkumātraṁ
ī āppiḽ ten kani ninakkumātraṁ
āppiḽ ten kani ninakkumātraṁ (taḽir...)