Talarunnu oridam taru

തളരുന്നു ഒരിടം തരു
Year
Language

തളരുന്നു ഒരു ഇടം തരൂ
അഴല്‍ താങ്ങാൻ മനം തരൂ
അതിലോലം സ്മൃതി തലങ്ങളിൽ
അലയും വേളയിൽ

ഉലയും ആത്മ നാളം
ഉരുകി വീഴും ബാഷ്പം
ഏകാന്തതേ ഒഴിയാത്തതെന്തേ
നീ വാഴുന്നൊരീ ചേതന
കരിനിഴൽ പടരും കിളിവാതിലിൽ
(തളരുന്നു...)

ആ..ആ..ആ...
മൊഴികൾ തേടും മൗനം
ഇടറി നീങ്ങും പാദം
ശോകാന്തതേ അലിയാത്തതെന്തേ
നീ നൽകിയൊരീ വേദന
ഇരുളല പടരും ഇടനാഴിയിൽ
(തളരുന്നു...)

taḽarunnu ŏru iḍaṁ tarū
aḻal tāṅṅān manaṁ tarū
adilolaṁ smṛti talaṅṅaḽil
alayuṁ veḽayil

ulayuṁ ātma nāḽaṁ
urugi vīḻuṁ bāṣpaṁ
egāndade ŏḻiyāttadĕnde
nī vāḻunnŏrī sedana
kariniḻal paḍaruṁ kiḽivādilil
(taḽarunnu...)

ā..ā..ā...
mŏḻigaḽ teḍuṁ maunaṁ
iḍaṟi nīṅṅuṁ pādaṁ
śogāndade aliyāttadĕnde
nī nalgiyŏrī vedana
iruḽala paḍaruṁ iḍanāḻiyil
(taḽarunnu...)