Takkaalikkavilatt

തക്കാളിക്കവിളത്ത്‌
Work
Year
Language

തക്കാളിക്കവിളത്ത് താമരവിരിയണ ചേലൊരു നാണം
മുത്തൊലും ചെല്ലച്ചുണ്ടില്‍ മാരനുമൂളാന്‍ വേണ്ടിയൊരീണം
സുവര്‍ക്കത്തില്‍ വിരിയണ പൂവല്ലെ പെണ്ണ്
മലക്കുകള്‍ വളര്‍ത്തണ കിളിയല്ലേ പെണ്ണ്
ഏഴാം ബഹറിലെ ഹൂറിയീ മണവാട്ടിപ്പെണ്ണ്

മനസ്സുപറയിണ് മധുരമധുരം
മിഴികള്‍ മൊഴിയണ് മിണ്ടല്ലേ മിണ്ടല്ലേ
വിരലില്‍ വിളയിണ് പുതിയ താളം
മൊഴിയില്‍ തുളുമ്പിണ് മോയിന്റെ ഈണം

മണിയറയിലിവള്‍ മയക്കംനടിക്കും
മണിക്കിനാവിലിവള്‍ വിരുന്നു കൊടുക്കും
മലര്‍ക്കെ തുറക്കിണ മനസ്സിലൊടുക്കം
വാരിപ്പുരട്ടിണ മസ്കയും മണക്കും

takkāḽikkaviḽatt tāmaraviriyaṇa selŏru nāṇaṁ
muttŏluṁ sĕllaccuṇḍil māranumūḽān veṇḍiyŏrīṇaṁ
suvarkkattil viriyaṇa pūvallĕ pĕṇṇ
malakkugaḽ vaḽarttaṇa kiḽiyalle pĕṇṇ
eḻāṁ bahaṟilĕ hūṟiyī maṇavāṭṭippĕṇṇ

manassubaṟayiṇ madhuramadhuraṁ
miḻigaḽ mŏḻiyaṇ miṇḍalle miṇḍalle
viralil viḽayiṇ pudiya tāḽaṁ
mŏḻiyil tuḽumbiṇ moyinṟĕ īṇaṁ

maṇiyaṟayilivaḽ mayakkaṁnaḍikkuṁ
maṇikkināvilivaḽ virunnu kŏḍukkuṁ
malarkkĕ tuṟakkiṇa manassilŏḍukkaṁ
vārippuraṭṭiṇa maskayuṁ maṇakkuṁ