Takk takk

ടക്ക്‌ ടക്ക്‌
Year
Language

ടക് ടക് ടക് എന്നു ടൈമ്പീസിൽ
സമയത്തിൻ മെതിയടി നാദം
ടൂപ്‌ ടൂപ്‌ ടൂപ്‌ എന്ന് ഹൃദയത്തിൽ
പ്രണയത്തിൻ ചിറകടി നാദം
അലാറമിവിടെ അലാറമവിടേ
പ്രശാന്തദിനാന്തവേള
കിനാവിൻ പൊന്നൂഞ്ഞാല
മന്മഥ മദകര ലീല
ടെ ടെ ടെ എന്ന് കവിളത്ത്‌
കാന്തന്റെ കൈ കൊണ്ട്‌ താളം
ഹൊ ഹൊ ഹൊ എന്നടി കൊണ്ട്‌
കാമിനി പുളയുന്ന പൂരം
റോക്ക്‌ റോക്ക്‌ റോക്ക്‌ എന്നു താളത്തിൽ
സുമധുര നർത്തനഗീതം
ഷേക്ക്‌ ഷേക്ക്‌ ഷേക്ക്‌ എന്നു താരുണ്യം
ഉല്ലാസം തേടുന്ന ലോകം
വിലാസവേള വിനോദമേള
നഭസ്സിൽ നക്ഷത്രമാല
മനസ്സിലോ പ്രേമജ്വാല
സ്വാഗത നർത്തനലീല
(ടക്‌ ടക്‌ ടക്‌...)

ṭak ṭak ṭak ĕnnu ṭaimbīsil
samayattin mĕdiyaḍi nādaṁ
ṭūp‌ ṭūp‌ ṭūp‌ ĕnn hṛdayattil
praṇayattin siṟagaḍi nādaṁ
alāṟamiviḍĕ alāṟamaviḍe
praśāndadināndaveḽa
kināvin pŏnnūññāla
manmatha madagara līla
ṭĕ ṭĕ ṭĕ ĕnn kaviḽatt‌
kāndanṟĕ kai kŏṇḍ‌ tāḽaṁ
hŏ hŏ hŏ ĕnnaḍi kŏṇḍ‌
kāmini puḽayunna pūraṁ
ṟokk‌ ṟokk‌ ṟokk‌ ĕnnu tāḽattil
sumadhura narttanagīdaṁ
ṣekk‌ ṣekk‌ ṣekk‌ ĕnnu tāruṇyaṁ
ullāsaṁ teḍunna logaṁ
vilāsaveḽa vinodameḽa
nabhassil nakṣatramāla
manassilo premajvāla
svāgada narttanalīla
(ṭak‌ ṭak‌ ṭak‌...)