Tabassu seyyum

തപസ്സു ചെയ്യും
Work
Year
Language

തപസ്സു ചെയ്യും താരുണ്യമേ
മദനലാവണ്യമേ
നീലലോചനം തുറക്കൂ മുന്നില്‍
നിന്റെ ദേവന്‍ പ്രത്യക്ഷനായി
നിന്റെ ദേവന്‍ പ്രത്യക്ഷനായി (തപസ്സു)

കുവലയത്തിന്‍ ഇതളില്‍ ബാഷ്പം
മദജലമായിനി ഇളകും
കടമ്പുമലര്‍പോല്‍ തുടുക്കും കവിളില്‍
കിളിതന്‍ നഖമുന പതിയും
ഉറങ്ങും നിന്നെ ഉണര്‍ത്തും
ഉണര്‍ന്നാല്‍ പിന്നെയും ഉറക്കും
ഉറങ്ങും നിന്നെ ഉണര്‍ത്തും
ഉണര്‍ന്നാല്‍ പിന്നെയും ഉറക്കും (തപസ്സു)

വിടര്‍ന്ന പവിഴതളിരില്‍ സ്വപ്നം
മധുരസ്മിതമായുലയും
കൊഴിയും മുന്‍പേ കാറ്റായ് ഞാനാ
ചിരിതന്നിതളുകളിറുക്കും
പിണങ്ങും നിന്നെ തളര്‍ത്തും
തളര്‍ന്നാല്‍ പിന്നെയും പിണക്കും
പിണങ്ങും നിന്നെ തളര്‍ത്തും
തളര്‍ന്നാല്‍ പിന്നെയും പിണക്കും (തപസ്സു)

tabassu sĕyyuṁ tāruṇyame
madanalāvaṇyame
nīlalosanaṁ tuṟakkū munnil
ninṟĕ devan pratyakṣanāyi
ninṟĕ devan pratyakṣanāyi (tabassu)

kuvalayattin idaḽil bāṣpaṁ
madajalamāyini iḽaguṁ
kaḍambumalarbol tuḍukkuṁ kaviḽil
kiḽidan nakhamuna padiyuṁ
uṟaṅṅuṁ ninnĕ uṇarttuṁ
uṇarnnāl pinnĕyuṁ uṟakkuṁ
uṟaṅṅuṁ ninnĕ uṇarttuṁ
uṇarnnāl pinnĕyuṁ uṟakkuṁ (tabassu)

viḍarnna paviḻadaḽiril svapnaṁ
madhurasmidamāyulayuṁ
kŏḻiyuṁ munpe kāṭrāy ñānā
siridannidaḽugaḽiṟukkuṁ
piṇaṅṅuṁ ninnĕ taḽarttuṁ
taḽarnnāl pinnĕyuṁ piṇakkuṁ
piṇaṅṅuṁ ninnĕ taḽarttuṁ
taḽarnnāl pinnĕyuṁ piṇakkuṁ (tabassu)