Taarunyattin mohana malarvaadi

താരുണ്യത്തിന്‍ മോഹന മലര്‍വാടി
Work
Year
Language

താരുണ്യത്തിന്റെ മോഹനമലര്‍വാടി
ആനന്ദത്തിന്റെ ഗീതങ്ങള്‍ പാടി
ഉല്ലാസത്തിന്റെ മാധുരിതേടി
പറന്നിടുന്ന കോകിലങ്ങള്‍
നമ്മളേവരും നമ്മളേവരും

ഹൃദയശലഭം തേടിടുന്നിതാ
പ്രണയസാന്ദ്രജീവിതലഹരി
സംഗീതത്തിന്റെ താളമേളത്താല്‍
സങ്കല്പലോകം നൃത്തമാടുന്നു

നിറഞ്ഞയൗവ്വനം വിരിഞ്ഞ പൂവനം
നമ്മള്‍ കാണും ഭൂവനം
വസന്തമല്ലയോ സുഗന്ധമില്ലയോ
പാടാന്‍ വേഗം വരുവിന്‍
ഇതാണു് നമ്മളൊത്തുതീര്‍ത്തിടുന്ന സ്വര്‍ഗ്ഗം
ഇതാണു് രാവുതോറും നമ്മള്‍ കണ്ട സ്വപ്നം

tāruṇyattinṟĕ mohanamalarvāḍi
ānandattinṟĕ gīdaṅṅaḽ pāḍi
ullāsattinṟĕ mādhurideḍi
paṟanniḍunna kogilaṅṅaḽ
nammaḽevaruṁ nammaḽevaruṁ

hṛdayaśalabhaṁ teḍiḍunnidā
praṇayasāndrajīvidalahari
saṁgīdattinṟĕ tāḽameḽattāl
saṅgalbalogaṁ nṛttamāḍunnu

niṟaññayauvvanaṁ viriñña pūvanaṁ
nammaḽ kāṇuṁ bhūvanaṁ
vasandamallayo sugandhamillayo
pāḍān vegaṁ varuvin
idāṇu് nammaḽŏttudīrttiḍunna svarggaṁ
idāṇu് rāvudoṟuṁ nammaḽ kaṇḍa svapnaṁ