Taarunyame

താരുണ്യമേ
Year
Language

താരുണ്യമേ തളിര്‍ചൂടും താരുണ്യമേ
രാഗവസന്തം ജീവനില്‍ തൂകും
നിറങ്ങളില്‍ നിന്നും നിറങ്ങളില്‍ തെന്നും
ലാവണ്യമേ തളിര്‍ചൂടും താരുണ്യമേ

വളയിടും വള്ളികള്‍ മലരരണിപ്പടവുകള്‍
പടവുകള്‍ ഏറിവാ നിഴലുപോല്‍ കൂടെവാ
കവിതയായ് വന്നു കനവുകള്‍ നെയ്യും
വളര്‍മതി ബിംബമേ.....
മ്........ ഓ.........

കസവിടും ആശകള്‍ കരളിലെ കതിരുകള്‍
കതിരുകള്‍ ചാര്‍ത്തിവാ കളകളം ഒഴുകിവാ
ശലഭമായ് വന്നു ചിറകുകള്‍ വീശും
സരളതാരൂപമേ..............

tāruṇyame taḽirsūḍuṁ tāruṇyame
rāgavasandaṁ jīvanil tūguṁ
niṟaṅṅaḽil ninnuṁ niṟaṅṅaḽil tĕnnuṁ
lāvaṇyame taḽirsūḍuṁ tāruṇyame

vaḽayiḍuṁ vaḽḽigaḽ malararaṇippaḍavugaḽ
paḍavugaḽ eṟivā niḻalubol kūḍĕvā
kavidayāy vannu kanavugaḽ nĕyyuṁ
vaḽarmadi biṁbame.....
m........ o.........

kasaviḍuṁ āśagaḽ karaḽilĕ kadirugaḽ
kadirugaḽ sārttivā kaḽagaḽaṁ ŏḻugivā
śalabhamāy vannu siṟagugaḽ vīśuṁ
saraḽadārūbame..............