താരുണ്യം തഴുകിയുണര്‍ത്തിയ
താരുണ്യം തഴുകിയുണർത്തിയ മോഹങ്ങൾ
അനുരാഗം ചായം പൂശിയ സ്വപ്നങ്ങൾ
പനിനീരിൽ മുങ്ങിത്തോർത്തി
പവിഴങ്ങൾ വാരിയണിഞ്ഞു
പ്രിയസഖീ വാ മത്സഖീ നീ വാ
(താരുണ്യം...)
ദീപമാലകൾ ചിരിച്ചൂ
ഒളി ഒളി ഒളി മിന്നി ചിരിച്ചൂ
ഗാനവീചികൾ ഉയർന്നൂ
സുഖതരം സുഖതരമുയർന്നൂ
മലയസമീരൻ വന്നൂ വന്നൂ വന്നൂ
അരികിൽ അഴകായി ഒഴുകിയൊഴുകി വരൂ നീ
(താരുണ്യം...)
രാഗലോലയായ് പുണരൂ
തെരു തെരെ തെരുതെരെ പുണരൂ
രോമഹർഷങ്ങൾ ചൂടൂ
സുരഭിലമീ സുമരാവിൽ രാവിൽ രാവിൽ
മനസ്സിൻ ചെപ്പിൽ നിറച്ചൂ നിറച്ചു തരൂ നീ
(താരുണ്യം...)
tāruṇyaṁ taḻugiyuṇarttiya mohaṅṅaḽ
anurāgaṁ sāyaṁ pūśiya svapnaṅṅaḽ
paninīril muṅṅittortti
paviḻaṅṅaḽ vāriyaṇiññu
priyasakhī vā matsakhī nī vā
(tāruṇyaṁ...)
dībamālagaḽ siriccū
ŏḽi ŏḽi ŏḽi minni siriccū
gānavīsigaḽ uyarnnū
sukhadaraṁ sukhadaramuyarnnū
malayasamīran vannū vannū vannū
arigil aḻagāyi ŏḻugiyŏḻugi varū nī
(tāruṇyaṁ...)
rāgalolayāy puṇarū
tĕru tĕrĕ tĕrudĕrĕ puṇarū
romaharṣaṅṅaḽ sūḍū
surabhilamī sumarāvil rāvil rāvil
manassin sĕppil niṟaccū niṟaccu tarū nī
(tāruṇyaṁ...)