Taarunya veethiyil

താരുണ്യ വീഥിയില്‍
Year
Language

താരുണ്യവീഥിയില്‍ ഓമല്‍ക്കിനാവുകള്‍
പൂമിഴികള്‍ തേടുന്ന നേരം
ഓ... ആലോലം ആടുന്നു മോഹം

യൌവനപ്പൂന്തേരില്‍ സുന്ദരി നീ വന്നു
കണ്മുനയാല്‍ അമ്പെയ്തു നിന്നു
സിരകളില്‍ ഉന്മാദം പകര്‍ന്നു
പുളകിതമനതാരില്‍ മിഴിയെഴുതിയ കാവ്യം
പാടിവരാന്‍ തെന്നലിന്നാവേശം

കവിളിണയില്‍ നാണം ഉഷമലരിന്‍ ഭാവം
തനുലതയില്‍ വാസന്തതാളം
തളിരധരം തേടുന്നു തേന്മധുരം
സുരഭിലഹരിയായ് നീ വരുമ്പോള്‍ തോഴി
ഉള്ളിനുള്ളില്‍ മന്മഥന്റെ കേളി

tāruṇyavīthiyil omalkkināvugaḽ
pūmiḻigaḽ teḍunna neraṁ
o... ālolaṁ āḍunnu mohaṁ

yaൌvanappūnderil sundari nī vannu
kaṇmunayāl ambĕydu ninnu
siragaḽil unmādaṁ pagarnnu
puḽagidamanadāril miḻiyĕḻudiya kāvyaṁ
pāḍivarān dĕnnalinnāveśaṁ

kaviḽiṇayil nāṇaṁ uṣamalarin bhāvaṁ
tanuladayil vāsandadāḽaṁ
taḽiradharaṁ teḍunnu tenmadhuraṁ
surabhilahariyāy nī varumboḽ toḻi
uḽḽinuḽḽil manmathanṟĕ keḽi