Taarunya puspavanattil

താരുണ്യ പുഷ്പവനത്തിൽ
Year
Language

താരുണ്യപുഷ്പവനത്തിൽ...തളിർത്തല്ലോ പാരിജാതം...
ആരോടുമോതാതെ.... ആരാരും കാണാതെ....
ആ നല്ല പൂമൊട്ട് ഞാൻ മുകർന്നൂ.....
ആ....താരുണ്യപുഷ്പവനത്തിൽ...തളിർത്തല്ലോ പാരിജാതം...
ആരോടുമോതാതെ.... ആരാരും കാണാതെ....
തേനുണ്ണാൻ പാടിവന്നൊരു പാട്ടുകാരൻ....

ശിശിരത്തിൻ മടിയിൽ ഞാൻ.....വിറയാർന്നു വീഴുമ്പോഴും...
വസന്തം.... നിൻ സിരതോറും തുളുമ്പി നിൽക്കും.....
എരിവെയിലിൻ കരവാളെൻ ഇതളുകൾ തേടുമ്പോഴും...
കുളിരിളം.... തെന്നലായ്.... നീ തഴുകിനിൽക്കും....
തഴുകിനിൽക്കും.....

താരുണ്യപുഷ്പവനത്തിൽ...തളിർത്തല്ലോ പാരിജാതം...
ആരോടുമോതാതെ.... ആരാരും കാണാതെ....
ആ നല്ല പൂമൊട്ട് ഞാൻ മുകർന്നൂ.....

രജനിതൻ സ്വപ്നംപോൽ നീ.....മിഴിതുറന്നെന്നെ നോക്കും...
ഇളംചന്ദ്രരശ്മിയായ്... ഞാൻ അലയിളക്കും....
പുലരിയിൽ അകലുമ്പോൾ...ഇടനെഞ്ച് പിടയുമ്പോൾ....
മധുരിയ്ക്കും...ഓർമ്മ നീ....എൻ അധരമോതും...
അധരമോതും.....

താരുണ്യപുഷ്പവനത്തിൽ...തളിർത്തല്ലോ പാരിജാതം...
ആരോടുമോതാതെ.... ആരാരും കാണാതെ....
തേനുണ്ണാൻ പാടിവന്നൊരു പാട്ടുകാരൻ....

tāruṇyabuṣpavanattil...taḽirttallo pārijādaṁ...
āroḍumodādĕ.... ārāruṁ kāṇādĕ....
ā nalla pūmŏṭṭ ñān mugarnnū.....
ā....tāruṇyabuṣpavanattil...taḽirttallo pārijādaṁ...
āroḍumodādĕ.... ārāruṁ kāṇādĕ....
tenuṇṇān pāḍivannŏru pāṭṭugāran....

śiśirattin maḍiyil ñān.....viṟayārnnu vīḻumboḻuṁ...
vasandaṁ.... nin siradoṟuṁ tuḽumbi nilkkuṁ.....
ĕrivĕyilin karavāḽĕn idaḽugaḽ teḍumboḻuṁ...
kuḽiriḽaṁ.... tĕnnalāy.... nī taḻuginilkkuṁ....
taḻuginilkkuṁ.....

tāruṇyabuṣpavanattil...taḽirttallo pārijādaṁ...
āroḍumodādĕ.... ārāruṁ kāṇādĕ....
ā nalla pūmŏṭṭ ñān mugarnnū.....

rajanidan svapnaṁpol nī.....miḻiduṟannĕnnĕ nokkuṁ...
iḽaṁcandraraśmiyāy... ñān alayiḽakkuṁ....
pulariyil agalumboḽ...iḍanĕñj piḍayumboḽ....
madhuriykkuṁ...ormma nī....ĕn adharamoduṁ...
adharamoduṁ.....

tāruṇyabuṣpavanattil...taḽirttallo pārijādaṁ...
āroḍumodādĕ.... ārāruṁ kāṇādĕ....
tenuṇṇān pāḍivannŏru pāṭṭugāran....