Taarugal siriykkunna

താരുകള്‍ ചിരിയ്ക്കുന്ന
Work
Year
Language

താരുകള്‍ ചിരിക്കുന്ന താഴ്വരയില്‍ - ഒരു
താന്നിമരത്തിന്‍ തണലിങ്കല്‍
പുഷ്പം തേടി നമ്മള്‍ നടന്നതു
സ്വപ്നം കണ്ടു ഞാന്‍ ഒരു
സ്വപ്നം കണ്ടു ഞാന്‍ (താരുകള്‍)

വാനില്‍ ചിരിക്കുന്ന താരകളെ ഒരു
വാര്‍മഴവില്ലില്‍ കൊരുത്തെന്നും
നിന്നുടെ മുടിയില്‍ ചൂടിച്ചെന്നും
സ്വപ്നം കണ്ടു ഞാന്‍ - ഒരു
സ്വപ്നം കണ്ടു ഞാന്‍ (താരുകള്‍)

കളിയാക്കി തുള്ളുന്ന കടലലയില്‍ ഒരു
കളിവഞ്ചി നമ്മള്‍ ഇറക്കിയെന്നും
കടലിന്നക്കരെ നാം പോയെന്നും
കിനാവു കണ്ടു ഞാന്‍ ഒരു
കിനാവു കണ്ടു ഞാന്‍ (താരുകള്‍)

സുന്ദരഗന്ധര്‍വ നഗരിയതില്‍ ഒരു
ചന്ദനവള്ളിക്കുടിലിനുള്ളില്‍ ആ.. ആ..
സുന്ദരഗന്ധര്‍വ നഗരിയതില്‍ ഒരു
ചന്ദനവള്ളിക്കുടിലിനുള്ളില്‍
നമ്മള്‍ കിടന്നു മയങ്ങിയെന്നും
കിനാവു കണ്ടു ഞാന്‍ ഒരു കിനാവു കണ്ടു ഞാന്‍
ഒരു കിനാവു കണ്ടു ഞാന്‍.

tārugaḽ sirikkunna tāḻvarayil - ŏru
tānnimarattin daṇaliṅgal
puṣpaṁ teḍi nammaḽ naḍannadu
svapnaṁ kaṇḍu ñān ŏru
svapnaṁ kaṇḍu ñān (tārugaḽ)

vānil sirikkunna tāragaḽĕ ŏru
vārmaḻavillil kŏruttĕnnuṁ
ninnuḍĕ muḍiyil sūḍiccĕnnuṁ
svapnaṁ kaṇḍu ñān - ŏru
svapnaṁ kaṇḍu ñān (tārugaḽ)

kaḽiyākki tuḽḽunna kaḍalalayil ŏru
kaḽivañji nammaḽ iṟakkiyĕnnuṁ
kaḍalinnakkarĕ nāṁ poyĕnnuṁ
kināvu kaṇḍu ñān ŏru
kināvu kaṇḍu ñān (tārugaḽ)

sundaragandharva nagariyadil ŏru
sandanavaḽḽikkuḍilinuḽḽil ā.. ā..
sundaragandharva nagariyadil ŏru
sandanavaḽḽikkuḍilinuḽḽil
nammaḽ kiḍannu mayaṅṅiyĕnnuṁ
kināvu kaṇḍu ñān ŏru kināvu kaṇḍu ñān
ŏru kināvu kaṇḍu ñān.