താര്‍മകള്‍ക്കന്‍പുള്ള തത്തേ
താർമകൾക്കൻപുള്ള തത്തേ വരികെടോ
താമസശീലമകറ്റേണമാശു നീ
രാമദേവൻ ചരിതാമൃതമിനിയും
ആമോദമുൾക്കൊണ്ടു ചൊല്ലൂ സരസമായ്
എങ്കിലോ കേൾപ്പിൻ ചുരുക്കി ഞാൻ ചൊല്ലുവൻ
പങ്കമെല്ലാം അകലും പല ജാതിയും
സങ്കടമേതും വരികയുമില്ലല്ലോ
സ്വാമിൻ ദശരഥനായ രാജാവു ഞാൻ
മാമപരാധിനം രക്ഷിക്ക വേണമേ
ഞാനറിയാതെ മൃഗയാവിവശനായ്
ആന തണ്ണീർ കുടിക്കും നാദമെന്നോർത്തു
ബാണമെയ്തേൻ അതിപാപിയായയോരു ഞാൻ
പ്രാണൻ കളയുന്നതുണ്ടിനി വൈകാതെ
പാദങ്ങളിൽ വീണു കേണിടുമെന്നോടു
ഖേദം കലർന്നു ചൊന്നാൻ മുനിബാലകൻ
കർമ്മമത്രേ തടുക്കാവതല്ലാർക്കുമേ
ബ്രഹ്മഹത്യ പാപമൂണ്ടാകയില്ലതേ
tārmagaḽkkanpuḽḽa tatte varigĕḍo
tāmasaśīlamagaṭreṇamāśu nī
rāmadevan saridāmṛtaminiyuṁ
āmodamuḽkkŏṇḍu sŏllū sarasamāy
ĕṅgilo keḽppin surukki ñān sŏlluvan
paṅgamĕllāṁ agaluṁ pala jādiyuṁ
saṅgaḍameduṁ varigayumillallo
svāmin daśarathanāya rājāvu ñān
māmabarādhinaṁ rakṣikka veṇame
ñānaṟiyādĕ mṛgayāvivaśanāy
āna taṇṇīr kuḍikkuṁ nādamĕnnorttu
bāṇamĕyden adibābiyāyayoru ñān
prāṇan kaḽayunnaduṇḍini vaigādĕ
pādaṅṅaḽil vīṇu keṇiḍumĕnnoḍu
khedaṁ kalarnnu sŏnnān munibālagan
karmmamatre taḍukkāvadallārkkume
brahmahatya pābamūṇḍāgayillade