താരംതൂവും തേനും തേടിപ്പാറിപ്പോവല്ലേ മേഘമേ
താഴെക്കാട്ടില്‍ താഴമ്പൂവിന്‍ തങ്കത്തേനുണ്ടേ മോഹമേ
വനമയിലാടുമഴകില്‍ ഈ സ്വരഗന്ധര്‍വ സഭയില്‍
രാഗമായ്‌വന്നാല്‍ സഫലം ലാവണ്യം
താഴ്വരയില്‍ കാളിദാസമേഘം പോലെ നീയും
താണിറങ്ങിവന്നാല്‍ വൃന്ദഗാനമായ്
ഋതുവാറും പൂത്തുപാടും മാരകാകളി
അതിലൊരു ധ്വനിരസമായി ഞാനുണരും ഞാനുണരും
രാവുകളില്‍ ഷാജഹാന്റെ മോഹം പോലെ നീയും
മാധവീലതാഗൃഹം പൂകുമെങ്കിലോ?
നവനാകപ്പൊന്‍കുടത്തില്‍ ചന്ദ്രചന്ദനം
അതിലൊരു ലയസുഖമായി ഞാനൊഴുകും ഞാനൊഴുകും