ആർപ്പോ ഹോയ് ഇർറോ ഇർറോ ഇർറോ
ആർപ്പോ ഹൊയ് ഇർറോ ഇർറോ ഇർറോ
ആഴി മകളുമൊരുമിച്ച്
തിത്തൈ തക തക തൈ തോം
ഇർറതോം തരികിട തോം
ആ തക്കിട കിട തക
താരക പൊടി പൊടി (4)
തങ്കത്തിൽ പട്ടം കെട്ടി തലയാട്ടും കൊമ്പന്റെ
വമ്പൊക്കും ചുണ്ടൻ വള്ളം ചിറ കേറി പായുന്നേ
വഞ്ചിപ്പാട്ടുണ്ടേ കുട വെട്ടി താളം കുത്താം
പുഞ്ചക്കാറ്റുണ്ടേ തിര തിത്തിത്താരോ കൊട്ടാം
അണിയത്തെ ചീറും വെള്ളത്തിൽ മേലാകെ പൂവായ് മൂടട്ടെ
അമരത്തെ പങ്കായത്തുമ്പിൽ വെയിലോളം തട്ടി പാടട്ടെ
കുതികുത്തി ചുണ്ടൻ ഇവൻ ഒരു കുതിരക്കുട്ടപ്പൻ
പടനടുവിൽ കൊടി കെട്ടും തക്കിട തരികിട തോം
ഇർറതോം തരികിട തോം
ആ തക്കിട കിടതക
താരക പൊടി പൊടി (4)
(തങ്കത്തിൽ പട്ടം കെട്ടി...)
കണ്ടത്തിൻ ചേറിൽ വേർപ്പിന്റെ നീരായ്
നാടാകെ ചോറൂട്ടും കൈയാടാ
മൺവെട്ടിയാരെ കൊയ്ത്തരിവാളായ്
വേലയ്ക്കു താത്തുന്നോരാപ്പിട്ടോടാ
കത്തുന്ന വീറിൻ ചുണയോടെ
വള്ളപ്പാടേറും ജയമോടെ
ആ കരിനിലമുഴുത്തൊരു തനിമ വിതച്ചവർ
കലകളിൽ ഒരു തുടു കവിത നിറച്ചവർ
പടയണിയിൽ കലി കുതറി തുഴയുക
തിത്തിത്താരാ തിത്തിത്തെയ്
പടയണിയിൽ കലി കുതറി തുഴയുക
തിത്തിത്താരാ തിത്തിത്തെയ്
(തങ്കത്തിൽ പട്ടം കെട്ടി...)
ഈ മണ്ണിൻ ചൂരിൽ പണ്ടത്തെ കാലം
മേലാളൻ കീഴാളൻ എല്ലാം അല്ലേ
തമ്പ്രാനും പോയി ചാത്തനും പോയി
ഇന്നാളും നാം ഒന്നും നോക്കുന്നില്ലേ
അന്നൊക്കെ ആറ്റിൽ ചെറുവള്ളം
പിന്നെ പണിഞ്ഞു നെടു ചുണ്ടൻ
പമ്പയിൽ അവനൊരു ജലരാജാവായി
കമ്പമിണക്കി ജയിച്ചു കുതിച്ചൊരു
പുതുചരിതം തിരകളിലന്നെഴുതിയ
തിത്തിത്താരാ തിത്തിത്തെയ്
പുതുചരിതം തിരകളിലന്നെഴുതിയ
തിത്തിത്താരാ തിത്തിത്തെയ്
(തങ്കത്തിൽ പട്ടം കെട്ടി...)