താരക ദീപാങ്കുരങ്ങള്‍ക്കിടയില്‍
താരകദീപാങ്കുരങ്ങൾക്കിടയിൽ
താവക പ്രദക്ഷിണം കണ്ടൂ
ശ്യാമള നീരദ നിരയിൽ വിരിയും
താമരമലർമിഴി കണ്ടൂ
(താരക...)
സുരഭില സുമ സമഃസുസ്മിത
കൗമുദി അധരദളത്തിൽ കണ്ടൂ (2)
കണങ്കാൽ മൂടും കൂന്തലിലേതോ (2)
കാവ്യ തരംഗം കണ്ടൂ
എന്റെ കല്പന വിടരുന്നു
മൗനതന്തികളുണരുന്നു (താരക...)
പാടവ പല്ലവ മൃദു പദ യുഗളം
അഴകിൽ പതിയും നേരം (2)
മഞ്ജിമയോലും പൂങ്കവിൾ വർണ്ണം (2)
സന്ധ്യ കവരുന്നേരം
എന്റെ ചിന്തകൾ ഉയരുന്നൂ
രോമപഥങ്ങൾ മുകരുന്നൂ
(താരക...
tāragadībāṅguraṅṅaḽkkiḍayil
tāvaga pradakṣiṇaṁ kaṇḍū
śyāmaḽa nīrada nirayil viriyuṁ
tāmaramalarmiḻi kaṇḍū
(tāraga...)
surabhila suma samaḥsusmida
kaumudi adharadaḽattil kaṇḍū (2)
kaṇaṅgāl mūḍuṁ kūndaliledo (2)
kāvya taraṁgaṁ kaṇḍū
ĕnṟĕ kalbana viḍarunnu
maunadandigaḽuṇarunnu (tāraga...)
pāḍava pallava mṛdu pada yugaḽaṁ
aḻagil padiyuṁ neraṁ (2)
mañjimayoluṁ pūṅgaviḽ varṇṇaṁ (2)
sandhya kavarunneraṁ
ĕnṟĕ sindagaḽ uyarunnū
romabathaṅṅaḽ mugarunnū
(tāraga...