Taaraakkoottam

താറാക്കൂട്ടം
Year
Language

താറാക്കൂട്ടം കേറാക്കുന്ന്
മാറാപ്പോളം മണ്ണ്
കുന്നിനു മേലേ കാവലിനുണ്ടേ
കാടു കുലുക്കും കൊമ്പൻ
പുലിവാലൻ പൂങ്കോഴീ
എലി പോലെ പതുങ്ങല്ലേ
എള്ളോളം കാന്താരി എരിതീയിൽ വറചട്ടി
ചാണ്ടിച്ചനു സപ്പറു ജോറായി ഓ..ഓ..ഓ..
(താറാക്കൂട്ടം..)

ഒന്നാം കുന്നുമ്മലോണം കേറാത്ത കുന്നിൽ കൂത്താടി വാ
കാണാ തുണ്ടാലീ ഇല്ലാ കോടാലി എല്ലാം കൊണ്ടോടി വാ
മുകിലാരക്കൂടേറും കിളിയേ കിളിയേ
കുളിരാറ്റാൻ കൂരയൊരുക്കാൻ വായോ വായോ
ഏ തെക്കൂന്നെങ്ങാണ്ടുന്നോ തിന തേടി വരുന്നോരാണേ
ഏ പെയ്യാമുകിലും നോക്കി ഇടനെഞ്ചു പിടഞ്ഞോരാണേ
അങ്ങേപ്പുഴയുടെ മറുകര കേറി പാഞ്ഞു മറഞ്ഞേ പഞ്ഞക്കാലം
(താറാക്കൂട്ടം..)

എല്ലാ വീട്ടുക്കും എന്റെ മാട്ടുക്കും കൊഞ്ചൽ വന്താച്ചമാ
എല്ലാ സാമിക്കും അന്നൈ ഭൂമിയ്ക്കും പൊങ്കൽ വെച്ചാച്ചമാ
കിന്നാരം കുറുകിപ്പായും കുയിലേ കുയിലേ
മാറ്റേറും മണ്ണു കിള്യ്ക്കാൻ വായോ വായോ
ഏ കുന്നു കുഴിച്ചു നിരത്തി ഈ മിന്നു പൊലിയ്ക്കണ മയ്യാ
നീ നിന്നു കിളിച്ചു പറന്ന് ഈ മാനം മുട്ടണ മയ്യാ
അന്തി മയങ്ങണ നേരത്തിത്തിരി മിന്നി മിനുങ്ങി നടക്കണ മയ്യാ
(താറാക്കൂട്ടം..)

tāṟākkūṭṭaṁ keṟākkunn
māṟāppoḽaṁ maṇṇ
kunninu mele kāvalinuṇḍe
kāḍu kulukkuṁ kŏmban
pulivālan pūṅgoḻī
ĕli polĕ paduṅṅalle
ĕḽḽoḽaṁ kāndāri ĕridīyil vaṟasaṭṭi
sāṇḍiccanu sappaṟu joṟāyi o..o..o..
(tāṟākkūṭṭaṁ..)

ŏnnāṁ kunnummaloṇaṁ keṟātta kunnil kūttāḍi vā
kāṇā tuṇḍālī illā koḍāli ĕllāṁ kŏṇḍoḍi vā
mugilārakkūḍeṟuṁ kiḽiye kiḽiye
kuḽirāṭrān kūrayŏrukkān vāyo vāyo
e tĕkkūnnĕṅṅāṇḍunno tina teḍi varunnorāṇe
e pĕyyāmugiluṁ nokki iḍanĕñju piḍaññorāṇe
aṅṅeppuḻayuḍĕ maṟugara keṟi pāññu maṟaññe paññakkālaṁ
(tāṟākkūṭṭaṁ..)

ĕllā vīṭṭukkuṁ ĕnṟĕ māṭṭukkuṁ kŏñjal vandāccamā
ĕllā sāmikkuṁ annai bhūmiykkuṁ pŏṅgal vĕccāccamā
kinnāraṁ kuṟugippāyuṁ kuyile kuyile
māṭreṟuṁ maṇṇu kiḽykkān vāyo vāyo
e kunnu kuḻiccu niratti ī minnu pŏliykkaṇa mayyā
nī ninnu kiḽiccu paṟann ī mānaṁ muṭṭaṇa mayyā
andi mayaṅṅaṇa nerattittiri minni minuṅṅi naḍakkaṇa mayyā
(tāṟākkūṭṭaṁ..)