Taaraagumaarigale

താരാകുമാരികളേ
Year
Language

താരാകുമാരികളേ
താരാകുമാരികളേ താഴെ വരൂ താഴെ വരൂ
താമരക്കണ്ണുകളാല്‍ തങ്ങളില്‍ തങ്ങളില്‍ കളമെഴുതും
താരാകുമാരികളേ താഴേ.

പല്ലക്കു കൊണ്ടു വരാം കല്ലുമാല കോര്‍ത്തു തരാം(പല്ലക്കു)
തരിവളകള്‍ തീര്‍ത്തു തരാം തല്പമൊരുക്കാം -പുഷ്പ
തല്പമൊരുക്കാം
താരാകുമാരികളേ താഴേ

ജൂണിലെ ചന്ദ്രിക ചന്ദ്രലോകകന്യക
ജൂഡിയാ രാജധാനി അലങ്കരിക്കേ(ജൂണിലെ)
ചിത്രകംബളം - കീര്‍ത്തിമുത്തുമണ്ഡപം
നഗ്നപദം നഗ്നപദം നൃത്തമാടണം
താരാകുമാരികളേ താഴേ

തങ്കച്ചിലമ്പുകള്‍ തന്‍ ഝിലുഝിലുമേളം
സംഗീതസ്വരതരംഗരംഗസംവിധാനം (തങ്ക)
സ്വപ്നം മയങ്ങുന്ന സ്വര്‍ണസിംഹാസനം
സ്വര്‍ഗ്ഗമെങ്ങു ? സ്വര്‍ഗ്ഗമെങ്ങു ?
സ്വര്‍ഗ്ഗമെങ്ങു ? സ്വര്‍ഗ്ഗമെങ്ങു ? വേറെ ?
(താരാകുമാരികളേ താഴെ)

tārāgumārigaḽe
tārāgumārigaḽe tāḻĕ varū tāḻĕ varū
tāmarakkaṇṇugaḽāl taṅṅaḽil taṅṅaḽil kaḽamĕḻuduṁ
tārāgumārigaḽe tāḻe.

pallakku kŏṇḍu varāṁ kallumāla korttu tarāṁ(pallakku)
tarivaḽagaḽ tīrttu tarāṁ talbamŏrukkāṁ -puṣpa
talbamŏrukkāṁ
tārāgumārigaḽe tāḻe

jūṇilĕ sandriga sandralogaganyaga
jūḍiyā rājadhāni alaṅgarikke(jūṇilĕ)
sitragaṁbaḽaṁ - kīrttimuttumaṇḍabaṁ
nagnabadaṁ nagnabadaṁ nṛttamāḍaṇaṁ
tārāgumārigaḽe tāḻe

taṅgaccilambugaḽ tan jhilujhilumeḽaṁ
saṁgīdasvaradaraṁgaraṁgasaṁvidhānaṁ (taṅga)
svapnaṁ mayaṅṅunna svarṇasiṁhāsanaṁ
svarggamĕṅṅu ? svarggamĕṅṅu ?
svarggamĕṅṅu ? svarggamĕṅṅu ? veṟĕ ?
(tārāgumārigaḽe tāḻĕ)