Taaraaganannalkku taale

താരാഗണങ്ങള്‍ക്കു താഴെ
Year
Language

താരാഗണങ്ങള്‍ക്കു താഴെ
പ്രേമാര്‍ദ്രസന്ധ്യയ്ക്കു മീതേ
സൂര്യനും തിങ്കളും പങ്കുചോദിക്കവേ
രാഗാംബരം തേങ്ങിയിടറുന്നുവോ
(താരാഗണങ്ങള്‍ക്കു താഴെ)

സിന്ദൂരമേഘങ്ങളേ ഒരു വാക്കു മിണ്ടാത്തതെന്തേ
മിഴിനീര്‍ത്തടാകങ്ങളേ അനുതാപമേകാഞ്ഞതെന്തേ
സ്നേഹം പങ്കിടുമ്പോള്‍ മൃദുലസംഗീതമന്ത്രങ്ങള്‍ പൊലിയുന്നുവോ
മൃദുനൊമ്പരങ്ങള്‍ ദൂരെയെങ്ങോ ശോകാന്തമായി വിങ്ങിയോ
(താരാഗണങ്ങള്‍ക്കു താഴെ)

ആശാമരാളങ്ങളേ ഒരു നോക്കു കാണാന്‍ വരില്ലേ
തെന്നല്‍‌കദംബങ്ങളേ ഇതിലേ വരില്ലേ വരില്ലേ
ഉള്ളം പങ്കിടുമ്പോള്‍ തമ്മിലകലാതെയകലുന്നൊരിഴ നൊന്തുവോ
വിടപറയുമേതോ ദീനനാദം സ്നേഹാതുരം വിങ്ങിയോ
(താരാഗണങ്ങള്‍ക്കു താഴെ)

tārāgaṇaṅṅaḽkku tāḻĕ
premārdrasandhyaykku mīde
sūryanuṁ tiṅgaḽuṁ paṅgusodikkave
rāgāṁbaraṁ teṅṅiyiḍaṟunnuvo
(tārāgaṇaṅṅaḽkku tāḻĕ)

sindūrameghaṅṅaḽe ŏru vākku miṇḍāttadĕnde
miḻinīrttaḍāgaṅṅaḽe anudābamegāññadĕnde
snehaṁ paṅgiḍumboḽ mṛdulasaṁgīdamandraṅṅaḽ pŏliyunnuvo
mṛdunŏmbaraṅṅaḽ dūrĕyĕṅṅo śogāndamāyi viṅṅiyo
(tārāgaṇaṅṅaḽkku tāḻĕ)

āśāmarāḽaṅṅaḽe ŏru nokku kāṇān varille
tĕnnal‌kadaṁbaṅṅaḽe idile varille varille
uḽḽaṁ paṅgiḍumboḽ tammilagalādĕyagalunnŏriḻa nŏnduvo
viḍabaṟayumedo dīnanādaṁ snehāduraṁ viṅṅiyo
(tārāgaṇaṅṅaḽkku tāḻĕ)