Taaraabathannale

താരാപഥങ്ങളേ
Year
Language

താരാ പഥങ്ങളെ
താലോലമാട്ടുന്നു മായികകാന്ത സന്ദേശം
ജ്വാലാസുമങ്ങള്‍ തന്‍ ചുണ്ടില്‍ തുളുമ്പുന്നു
മാസ്മര ജീവനസ്മേരം

നിത്യ ഹരിതമാം ഈവഴിത്താരയില്‍
നിന്നു ഞാന്‍ നിന്നെ വിളിക്കും
സ്നേഹമായ് വന്നു നിന്‍ ജീവന്‍റെ ജീവനില്‍
ഗാനസൌരഭം നിറയ്ക്കും
മോഹമായ് വന്നു നിന്‍ ഭാവനാവേദിയില്‍
വാനവര്‍ണ്ണങ്ങള്‍ വിതയ്ക്കും

നീയറിയാതെ നിന്‍ ശൂന്യബോധങ്ങളില്‍
നിര്‍വൃതിയായ് ഞാന്‍ തുടിക്കും
നീ തളരുമ്പോള്‍ നിന്‍ ശുഷ്ക്കനേത്രങ്ങളില്‍
നീര്‍മണിയായ്‌ ഞാനടരും
നിന്നെ കരയിച്ച നിശ്ശബ്ദദുഃഖമെ-
ന്നെനെയീ ലോകം വിളിക്കും

tārā pathaṅṅaḽĕ
tālolamāṭṭunnu māyigagānda sandeśaṁ
jvālāsumaṅṅaḽ tan suṇḍil tuḽumbunnu
māsmara jīvanasmeraṁ

nitya haridamāṁ īvaḻittārayil
ninnu ñān ninnĕ viḽikkuṁ
snehamāy vannu nin jīvanṟĕ jīvanil
gānasaൌrabhaṁ niṟaykkuṁ
mohamāy vannu nin bhāvanāvediyil
vānavarṇṇaṅṅaḽ vidaykkuṁ

nīyaṟiyādĕ nin śūnyabodhaṅṅaḽil
nirvṛtiyāy ñān tuḍikkuṁ
nī taḽarumboḽ nin śuṣkkanetraṅṅaḽil
nīrmaṇiyāy‌ ñānaḍaruṁ
ninnĕ karayicca niśśabdaduḥkhamĕ-
nnĕnĕyī logaṁ viḽikkuṁ