Taananilatte neerodu

താണനിലത്തേ നീരോടു
Year
Language

താണ നിലത്തേ നീരോടൂ
തപസ്സിരുന്നേ പൂ വിരിയൂ
താണ നിലത്തേ നീരോടൂ

നീയും ഞാനും നീരൊഴുക്കിലെ
നീല കുമിളകൾ മാത്രം (നീയും)
നിമിഷം ഒരു നിമിഷം
നിറഞ്ഞു നിൽക്കും നമ്മളിൽ ഈ
പ്രപഞ്ച സൗന്ദര്യമാകെ
ഓ.....(താണ)

നീയും ഞാനും നീർത്തടത്തിലെ
ഞാറ്റു വേല പൂക്കൾ
നിമിഷം ഒരു നിമിഷം
വിതുമ്പി നിൽക്കും നമ്മളിൽ ഈ
പ്രപഞ്ച ദുഃഖങ്ങളാകെ
ഓ.....(താണ)

tāṇa nilatte nīroḍū
tabassirunne pū viriyū
tāṇa nilatte nīroḍū

nīyuṁ ñānuṁ nīrŏḻukkilĕ
nīla kumiḽagaḽ mātraṁ (nīyuṁ)
nimiṣaṁ ŏru nimiṣaṁ
niṟaññu nilkkuṁ nammaḽil ī
prabañja saundaryamāgĕ
o.....(tāṇa)

nīyuṁ ñānuṁ nīrttaḍattilĕ
ñāṭru vela pūkkaḽ
nimiṣaṁ ŏru nimiṣaṁ
vidumbi nilkkuṁ nammaḽil ī
prabañja duḥkhaṅṅaḽāgĕ
o.....(tāṇa)