Taamarappookkalum

താമരപ്പൂക്കളും
Year
Language

താമരപ്പൂക്കളും ഞാനുമൊന്നിച്ചാണു
താമസിക്കുന്നതീ നാട്ടില്‍!
കന്നിനിലാവുമിളവെയിലും വന്നു
ചന്ദനം ചാര്‍ത്തുന്ന നാട്ടില്‍
ഒന്നിച്ചുഞങ്ങളുറങ്ങും ഉറക്കത്തില്‍
ഒന്നേ മനസ്സിനു മോഹം

ഗ്രാമാന്തരംഗയമുനയില്‍ പൂത്തൊരാ
താമരപ്പൂവുകള്‍ തോറും
എന്നിലെ സ്വപ്നങ്ങള്‍ ചേര്‍ന്നുമ്മവെച്ചിടും
പൊന്നിലത്തുമ്പികള്‍ പോലെ!
രോമഹര്‍ഷങ്ങള്‍ മൃദുപരാഗങ്ങളി-
ലോമനനൃത്തങ്ങളാടും
എന്നുമാക്കല്ലോലിനിയില്‍ ഹംസങ്ങള്‍
പോലെന്നനുഭൂതികള്‍ നീന്തും
എന്നനുഭൂതികള്‍ നീന്തും

ഓരോ പരാഗവുമെന്നിലെത്തീയില്‍ വെ-
ച്ചൂതിത്തനിത്തങ്കമാക്കും
അത്തങ്കമുരുക്കിയുണ്ടാക്കിയ തന്ത്രികള്‍
എന്‍ മണിവീണയില്‍ പാകും
തന്ത്രികളുതിര്‍ക്കും നാദനിറങ്ങള്‍
ചാലിച്ചുചാലിച്ചു കൂട്ടി
ചിട്ടപ്പെടുത്തിയതാണു ഞാനീക്കൊച്ചു
സപ്തവര്‍ണ്ണോജ്വല ചിത്രം
സപ്തവര്‍ണ്ണോജ്വല ചിത്രം!

tāmarappūkkaḽuṁ ñānumŏnniccāṇu
tāmasikkunnadī nāṭṭil!
kanninilāvumiḽavĕyiluṁ vannu
sandanaṁ sārttunna nāṭṭil
ŏnniccuñaṅṅaḽuṟaṅṅuṁ uṟakkattil
ŏnne manassinu mohaṁ

grāmāndaraṁgayamunayil pūttŏrā
tāmarappūvugaḽ toṟuṁ
ĕnnilĕ svapnaṅṅaḽ sernnummavĕcciḍuṁ
pŏnnilattumbigaḽ polĕ!
romaharṣaṅṅaḽ mṛdubarāgaṅṅaḽi-
lomananṛttaṅṅaḽāḍuṁ
ĕnnumākkalloliniyil haṁsaṅṅaḽ
polĕnnanubhūdigaḽ nīnduṁ
ĕnnanubhūdigaḽ nīnduṁ

oro parāgavumĕnnilĕttīyil vĕ-
scūdittanittaṅgamākkuṁ
attaṅgamurukkiyuṇḍākkiya tandrigaḽ
ĕn maṇivīṇayil pāguṁ
tandrigaḽudirkkuṁ nādaniṟaṅṅaḽ
sāliccusāliccu kūṭṭi
siṭṭappĕḍuttiyadāṇu ñānīkkŏccu
saptavarṇṇojvala sitraṁ
saptavarṇṇojvala sitraṁ!