Taamarakkulakkadavil

താമരക്കുളക്കടവില്‍
Year
Language

Added by devi pillai on June 14,2009,corrected by Jayashree

താമരക്കുളക്കടവില്‍ താഴത്തെ കല്‍പ്പടവില്‍
കണ്ണാടി നോക്കും പൊന്നോമലാളേ
കാത്തിരിക്കുവതാരെ?
താമരക്കുളക്കടവില്‍ താഴത്തെ കല്‍പ്പടവില്‍
കാണാത്തപോലെ കൈവല്ലിയാലേ
കണ്ണുപൊത്തിയ മാരനെ

കണ്ണില്‍ കവിളില്‍ പൂവിരിഞ്ഞൂ
കള്ളിപ്പെണ്ണേ നീ വളര്‍ന്നൂ
കിളിപാടുമെന്‍ പൂവനമാകേ
കുളിരുകോരി വിടര്‍ന്നൂ....
താമരക്കുളക്കടവില്‍ .....

എന്നെക്കണ്ടു നീയൊരുങ്ങീ
നിന്നെക്കണ്ടു ഞാനൊരുങ്ങീ
മലര്‍മാനസപ്പൊയ്കയിലാകെ
ജലതരംഗമുയര്‍ന്നൂ

താമരക്കുളക്കടവില്‍ താഴത്തെ കല്‍പ്പടവില്‍
കാണാത്തപോലെ കൈവല്ലിയാലേ
കണ്ണുപൊത്തിയ മാരനെ
കാത്തിരിയ്ക്കുകയാണു ഞാന്‍

Added by devi pillai on June 14,2009,corrected by Jayashree

tāmarakkuḽakkaḍavil tāḻattĕ kalppaḍavil
kaṇṇāḍi nokkuṁ pŏnnomalāḽe
kāttirikkuvadārĕ?
tāmarakkuḽakkaḍavil tāḻattĕ kalppaḍavil
kāṇāttabolĕ kaivalliyāle
kaṇṇubŏttiya māranĕ

kaṇṇil kaviḽil pūviriññū
kaḽḽippĕṇṇe nī vaḽarnnū
kiḽibāḍumĕn pūvanamāge
kuḽirugori viḍarnnū....
tāmarakkuḽakkaḍavil .....

ĕnnĕkkaṇḍu nīyŏruṅṅī
ninnĕkkaṇḍu ñānŏruṅṅī
malarmānasappŏygayilāgĕ
jaladaraṁgamuyarnnū

tāmarakkuḽakkaḍavil tāḻattĕ kalppaḍavil
kāṇāttabolĕ kaivalliyāle
kaṇṇubŏttiya māranĕ
kāttiriykkugayāṇu ñān