താഴുവതെന്തേ യമുനാതീരേ
തങ്കക്കതിരോനേ?
സകലസാക്ഷിയാം ദേവനിനക്കിനി
താങ്ങാനരുതെന്നോ?
വേദനവേദന മാത്രം മാനവ
ജീവിത പാത്രം നീളേ
ഒരുശലഭം ഹാ മുങ്ങിമരിച്ചു
മധുപാത്രം ഇതുമുടഞ്ഞു
വിധിയുടെ വിരലാല്‍ മുട്ടിയുടഞ്ഞു
താഴുവതെന്തേ?
പാവകള്‍ പാവകള്‍ നാമാടുന്നു
പാപത്തിന്‍ നിഴല്‍ നൃത്തം
എവിടേക്കെവിടേക്കീ മദയാനം
അറിവീലിന്നതു മാത്രം
മൃതിയുടെ യവനിക വീഴും മുന്‍പേ
താഴുവതെന്തേ?