Taalolam unni

താലോലം ഉണ്ണി
Work
Year
Language

താലോലം ഉണ്ണി താലോലം
തങ്കക്കുടം കിളി താലോലം

കണ്മണിക്കുട്ടന് കണ്ടാല്‍ കൊതിക്കുന്ന
കായാമ്പൂപോലുള്ള മിഴിയാണ്
കൈവിരല്‍കൊണ്ടിന്നു കണ്ണീര്‍ തുടച്ചപ്പോള്‍
കായാമ്പു മിഴിയെന്നറിഞ്ഞു ഞാന്‍
(താലോലം...)

എല്ലാരുമെപ്പോഴും പുല്‍കാന്‍ കൊതിക്കുന്ന
മുല്ലപ്പൂപോലുള്ള കവിളാണ്.
മുത്തണിക്കവിളത്തു മുത്തംകൊടുത്തപ്പോള്‍
മുല്ലപ്പൂങ്കവിളെന്നറിഞ്ഞു ഞാന്‍
(താലോലം ...)

tālolaṁ uṇṇi tālolaṁ
taṅgakkuḍaṁ kiḽi tālolaṁ

kaṇmaṇikkuṭṭan kaṇḍāl kŏdikkunna
kāyāmbūboluḽḽa miḻiyāṇ
kaiviralgŏṇḍinnu kaṇṇīr tuḍaccappoḽ
kāyāmbu miḻiyĕnnaṟiññu ñān
(tālolaṁ...)

ĕllārumĕppoḻuṁ pulgān kŏdikkunna
mullappūboluḽḽa kaviḽāṇ.
muttaṇikkaviḽattu muttaṁkŏḍuttappoḽ
mullappūṅgaviḽĕnnaṟiññu ñān
(tālolaṁ ...)