Taalippoo peelippoo

താലിപ്പൂ പീലിപ്പൂ
Work
Year
Language

താലിപ്പൂ പീലിപ്പൂ താഴമ്പൂ ചൂടി വരും
തളിരിളം കാവളം കിളിയേ..
നിന്റെ തങ്കവള.. ചിത്രവള..
താരുണ്യ പൊന്നുവള..
എന്നിലെ കാമുകനെ വിളിച്ചുണർത്തി...

താലിപ്പൂ പീലിപ്പൂ താഴമ്പൂചൂടി വരും
തളിരിളം കാവളം കിളിയേ..

ഇല്ലിമുളം കൂട്ടിൽ നിന്നിറങ്ങി വന്നെന്റെ
അല്ലിമുളം കുഴലിൽ നീ തേൻ ചൊരിഞ്ഞു... (2)
എന്റെ പളുങ്കൊളി ചിറകുള്ള സ്വപ്നജാലങ്ങളെ
പറക്കും തളികയിൽ എടുത്തുയർത്തി...

താലിപ്പൂ പീലിപ്പൂ താഴമ്പൂചൂടി വരും
തളിരിളം കാവളം കിളിയേ..

മഞ്ഞലയിൽ കുളിപ്പിക്കും മാർഗഴീമാസത്തിന്‍
മംഗലം പാലയായ് നീ ഇതൾ വിരിച്ചു...
ഇപ്പോളായിരം കാവടി കലശങ്ങളാടുമെന്റെ
ചേതനയെ സ്വർഗത്തിൽ പിടിച്ചിരുത്തി...

താലിപ്പൂ പീലിപ്പൂ താഴമ്പൂചൂടി വരും
തളിരിളം കാവളം കിളിയേ..
നിന്റെ തങ്കവള.. ചിത്രവള..
താരുണ്യ പൊന്നുവള..
എന്നിലെ കാമുകനെ വിളിച്ചുണർത്തി...

tālippū pīlippū tāḻambū sūḍi varuṁ
taḽiriḽaṁ kāvaḽaṁ kiḽiye..
ninṟĕ taṅgavaḽa.. sitravaḽa..
tāruṇya pŏnnuvaḽa..
ĕnnilĕ kāmuganĕ viḽiccuṇartti...

tālippū pīlippū tāḻambūsūḍi varuṁ
taḽiriḽaṁ kāvaḽaṁ kiḽiye..

illimuḽaṁ kūṭṭil ninniṟaṅṅi vannĕnṟĕ
allimuḽaṁ kuḻalil nī ten sŏriññu... (2)
ĕnṟĕ paḽuṅgŏḽi siṟaguḽḽa svapnajālaṅṅaḽĕ
paṟakkuṁ taḽigayil ĕḍuttuyartti...

tālippū pīlippū tāḻambūsūḍi varuṁ
taḽiriḽaṁ kāvaḽaṁ kiḽiye..

maññalayil kuḽippikkuṁ mārgaḻīmāsattin
maṁgalaṁ pālayāy nī idaḽ viriccu...
ippoḽāyiraṁ kāvaḍi kalaśaṅṅaḽāḍumĕnṟĕ
sedanayĕ svargattil piḍiccirutti...

tālippū pīlippū tāḻambūsūḍi varuṁ
taḽiriḽaṁ kāvaḽaṁ kiḽiye..
ninṟĕ taṅgavaḽa.. sitravaḽa..
tāruṇya pŏnnuvaḽa..
ĕnnilĕ kāmuganĕ viḽiccuṇartti...